വാക്‌സിനേഷന്‍ വടക്കുംചേരിക്കും വേണ്ടി വരുമെന്ന് തോന്നുന്നുവെന്ന് കെ.കെ.ശൈലജ; വീഡിയോ

നിപയില് വ്യാജപ്രചാരണവുമായി രംഗത്തു വന്ന ജേക്കബ് വടക്കുംചേരിക്കും മോഹനന് വൈദ്യര്ക്കുമെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ.
 | 
വാക്‌സിനേഷന്‍ വടക്കുംചേരിക്കും വേണ്ടി വരുമെന്ന് തോന്നുന്നുവെന്ന് കെ.കെ.ശൈലജ; വീഡിയോ

നിപയില്‍ വ്യാജപ്രചാരണവുമായി രംഗത്തു വന്ന ജേക്കബ് വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വാക്‌സിനേഷന്‍ വടക്കുംചേരിക്കും വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. വ്യാജന്‍മാരെ എന്തു ചെയ്യാനാകും എന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേസു കൊടുത്താലും ചില പൗരാവകാശങ്ങളുടെ പേരില്‍ ഇത്തരക്കാര്‍ പുറത്തു വ രികയും വീണ്ടും വ്യാജ പ്രചാരണങ്ങള്‍ ആരംഭിക്കുകയും ചെയ്യാറുണ്ട്.

കുറച്ചുകൂടി കര്‍ശനമായ നിയമങ്ങള്‍ ഇക്കാര്യത്തില്‍ വരണമെന്ന അഭിപ്രായം ഉണ്ട്. കേന്ദ്ര നിയമമാണ്, അത് പരിഷ്‌കരിക്കണം. നിലവിലുള്ള നിയമം നാം ഉപയോഗിക്കണം. വടക്കുംചേരിക്കെതിരെ അന്ന് കേസെടുത്ത് അറസ്റ്റ് ചെയ്ത് നിലയ്ക്കു നിര്‍ത്തിയിരുന്നു. അതിന്റെ സമയം കഴിഞ്ഞപ്പോള്‍ വീണ്ടും പ്രചാരണവുമായി രംഗത്തെത്തി. ഇമ്യൂണിറ്റി നഷ്ടപ്പെടുമ്പോള്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെടുകയാണ് വടക്കുംചേരിക്കെന്നും വാക്‌സിനേഷന്‍ ആവശ്യമാണെന്ന് തോന്നുന്നുവെന്നും തമാശരൂപേണ മന്ത്രി പറഞ്ഞു.

വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ ഇത്തവണയും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമം അനുസരിച്ച് ഇവരെ നിയന്ത്രിക്കാനാകും. എന്നാല്‍ സമൂഹം കൂടെ നില്‍ക്കണമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

വീഡിയോ കാണാം

ജേക്കബ് വടക്കാഞ്ചേരിയേയും മോഹനനേയും കുറിച്ച് കെകെ ശൈലജ

"വടക്കാഞ്ചേരിക്കും വാക്‌സിന്‍ വേണമെന്ന് തോന്നുന്നു, ഇടയ്ക്കിടെ വ്യാജ പ്രചരണവുമായി പൊങ്ങിവരുന്നു", ജേക്കബ് വടക്കാഞ്ചേരിയേയും മോഹനനേയും കുറിച്ച് കെകെ ശൈലജ

Posted by Reporter Live on Friday, June 7, 2019