വിദേശയാത്ര കഴിഞ്ഞ് മാണി തിരിച്ചെത്തി

വിദേശയാത്ര കഴിഞ്ഞ് ധനമന്ത്രി കെ.എം. മാണി തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് കൊച്ചിയിൽ എത്തിയത്. മാണി എത്തുന്നതറിഞ്ഞ് കാത്തു നിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് മാണി എയർപോർട്ട് വിട്ടത്. ചെറുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മാണി ദുബായിലേക്ക് പോയത്.
 | 
വിദേശയാത്ര കഴിഞ്ഞ് മാണി തിരിച്ചെത്തി

കൊച്ചി: വിദേശയാത്ര കഴിഞ്ഞ് ധനമന്ത്രി കെ.എം. മാണി തിരിച്ചെത്തി. ഇന്ന് പുലർച്ചെയാണ് കൊച്ചിയിൽ എത്തിയത്. മാണി എത്തുന്നതറിഞ്ഞ് കാത്തു നിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് മാണി എയർപോർട്ട് വിട്ടത്. ചെറുമകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് മാണി ദുബായിലേക്ക് പോയത്.

യുഡിഎഫ് മധ്യമേഖലാ ജാഥയ്ക്കുള്ള ക്യാപ്റ്റനെ കേരളാ കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബാർ കോഴക്കേസ്, യു.ഡി.എഫ് മേഖലാ ജാഥകൾ മാറ്റിവെക്കൽ തുടങ്ങിയ വിവാദങ്ങൾ കത്തിനിൽക്കെയാണ് കെ.എം. മാണി തിങ്കളാഴ്ച ദുബായിലേക്ക് പോയത്. മാണിയുടെ വിദേശ സന്ദർശനം മാനിച്ചാണ് യുഡിഎഫ് മേഖല ജാഥ മാറ്റിവെച്ചത്.