കൈക്കൂലി ആരോപണം: ഗൂഢാലോചനയാണെന്ന് മാണി

സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണം. ബാർ അസോസിയേഷൻ പ്രതിനിധി ബിജു രമേശാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിൽ ഒരു കോടി രൂപ പാലയിലെ മാണിയുടെ വീട്ടിൽ വച്ച് കൈമാറിയെന്നും ഇക്കാര്യം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ബിജു ആരോപിച്ചു.
 | 
കൈക്കൂലി ആരോപണം: ഗൂഢാലോചനയാണെന്ന് മാണി

തിരുവനന്തപുരം:
സംസ്ഥാനത്തെ പൂട്ടിയ ബാറുകൾ തുറക്കാൻ വേണ്ടി മന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്ന് ആരോപണം. ബാർ അസോസിയേഷൻ പ്രതിനിധി ബിജു രമേശാണ് അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിൽ ഒരു കോടി രൂപ പാലയിലെ മാണിയുടെ വീട്ടിൽ വച്ച് കൈമാറിയെന്നും ഇക്കാര്യം തെളിയിക്കാൻ നുണ പരിശോധനക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ബിജു ആരോപിച്ചു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയാണെന്ന് കെ.എം മാണി പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആരോപണത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അൻപത് വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നയാളായ താൻ ഇന്നുവരെ ഒരു രൂപ പോലും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ആരോപണങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസിനെയും തന്നെയും നിർവീര്യമാക്കാനുള്ള ശ്രമമാണെങ്കിൽ അത് നടക്കില്ലെന്നും മാണി പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും മാണി വ്യക്തമാക്കി.