കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫില്‍; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

കേരള കോണ്ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫിലെത്തി. രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാണി യുഡിഎഫില് തിരിച്ചെത്തിയത്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കോണ്ഗ്രസുമായി ചേര്ന്നുള്ള കൂട്ടായ്മ അത്യാവശ്യമാണെന്നതിനാലാണ് തീരുമാനമെന്ന് കെ.എം.മാണി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കന്റോണ്മെന്റ് ഹൗസില് നടക്കുന്ന യുഡിഎഫ് യോഗത്തിലും മാണി പങ്കെടുത്തു.
 | 

കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫില്‍; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം വീണ്ടും യുഡിഎഫിലെത്തി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാണി യുഡിഎഫില്‍ തിരിച്ചെത്തിയത്. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാനും ശക്തിപ്പെടുത്താനും കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കൂട്ടായ്മ അത്യാവശ്യമാണെന്നതിനാലാണ് തീരുമാനമെന്ന് കെ.എം.മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ നടക്കുന്ന യുഡിഎഫ് യോഗത്തിലും മാണി പങ്കെടുത്തു.

രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. താന്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് മാണി വ്യക്തമാക്കി. ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയക്കാന്‍ താല്‍പര്യമില്ലെന്നും മാണി പറഞ്ഞു. യുഡിഎഫ് പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം രാവിലെ ഒരു മണിക്കൂറോളം നീണ്ട പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മാണി നടത്തിയത്.

ഇന്ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് മാണി അറിയിച്ചത്. എന്നാല്‍ ജോസഫ് വിഭാഗം രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി ഡി.കെ.ജോണിന്റെ പേര് ഉന്നയിക്കുമെന്നാണ് കരുതുന്നത്.