ബിജു രമേശ് തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മാണി

ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് കൂടുതൽ തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ.എം മാണി. തന്റെ രാജിയാവശ്യം ഉന്നയിച്ച് എൽ.ഡി.എഫ് നടത്തുന്ന സമരത്തെക്കുറിച്ച് അങ്കലാപ്പില്ലെന്നും മാണി പറഞ്ഞു
 | 

ബിജു രമേശ് തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മാണി
തിരുവനന്തപുരം:
ബാർ കോഴ ആരോപണത്തിൽ ബിജു രമേശ് കൂടുതൽ തെളിവുകൾ ഹാജരാക്കുന്നത് നല്ല കാര്യമെന്ന് മന്ത്രി കെ.എം മാണി. തന്റെ രാജിയാവശ്യം ഉന്നയിച്ച് എൽ.ഡി.എഫ് നടത്തുന്ന സമരത്തെക്കുറിച്ച് അങ്കലാപ്പില്ലെന്നും മാണി പറഞ്ഞു.

കോഴ ആരോപണത്തിൽ തെളിവുകൾ ഇന്ന് വിജിലൻസിന് കൈമാറുമെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. ആരോപണം തെളിയിക്കുന്ന ശബ്ദരേഖയടങ്ങിയ സിഡിയാണ് അന്വേഷണസംഘത്തിന് കൈമാറുക. മാണിക്ക് പണം കൊണ്ടുപോയി കൊടുത്ത അനിമോന്റെ ശബ്ദരേഖയും പണം നൽകിയത് സംബന്ധിച്ച് രാജ് കുമാർ ഉണ്ണി അസോസിയേഷനിൽ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും ഹാജരാക്കുമെന്നാണ് ബിജു രമേശ് പറഞ്ഞത്.