മാണിയെ വീണ്ടും ചോദ്യം ചെയ്തു

7 തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. കോവളം ഗസ്റ്റ്ഹൗസിൽ വെച്ച് വിജിലൻസ് എസ്.പി ആർ സുകേശനാണ് ചോദ്യം ചെയ്തത്. കോവളത്ത് ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ചോദ്യം ചെയ്യൽ നടന്നത്. വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. ഇത് രണ്ടാം തവണയാണ് വിജിലൻസ് മാണിയെ ചോദ്യം ചെയ്യുന്നത്. ആരോപണം ഉയർന്നഘട്ടത്തിൽ ക്വിക് വെരിഫിക്കേഷന്റെ ഭാഗമായിട്ടാണ് ആദ്യം ചോദ്യം ചെയ്തത്.
 | 

7മാണിയെ വീണ്ടും ചോദ്യം ചെയ്തു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തു. കോവളം ഗസ്റ്റ്ഹൗസിൽ വെച്ച് വിജിലൻസ് എസ്.പി ആർ സുകേശനാണ് ചോദ്യം ചെയ്തത്. കോവളത്ത് ധനമന്ത്രിമാരുടെ എംപവേർഡ് കമ്മിറ്റി യോഗത്തിനു ശേഷമാണ് ചോദ്യം ചെയ്യൽ നടന്നത്. വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യം ചെയ്യൽ ഒരു മണിക്കൂറോളം നീണ്ടു. ഇത് രണ്ടാം തവണയാണ് വിജിലൻസ് മാണിയെ ചോദ്യം ചെയ്യുന്നത്. ആരോപണം ഉയർന്നഘട്ടത്തിൽ ക്വിക് വെരിഫിക്കേഷന്റെ ഭാഗമായിട്ടാണ് ആദ്യം ചോദ്യം ചെയ്തത്.

കോഴയിടപാട് പൂർണമായി നിഷേധിച്ചുള്ള മൊഴിയാണ് മാണി നൽകിയതെന്നാണ് റിപ്പോർട്ട്. 2014 മാർച്ച് 22, 31, ഏപ്രിൽ രണ്ട് തീയതികളിൽ ബാറുടമകൾ വന്നു കണ്ടിരുന്നോ പണം കൈമാറിയോ തുടങ്ങിയ അമ്പതോളം ചോദ്യങ്ങളാണ് വിജിലൻസ് ഉദ്യോഗസ്ഥർ ചോദിച്ചത്. ഔദ്യോഗിക വസതിയിലും പാലായിലെ വീട്ടിലും നിരവധിയാളുകൾ തന്നെ കാണാനെത്താറുണ്ടെന്നും ആരെല്ലാമാണ് വന്നതെന്ന് ഓർമ്മിക്കാനാവില്ലെന്നും മാണി പറഞ്ഞു. ഒരു വർഷത്തിനു മുൻപുള്ള കാര്യമാണ്. സന്ദർശകരെയെല്ലാം ഓർത്തെടുക്കാൻ പ്രായം അനുവദിക്കുന്നില്ല. പക്ഷേ ബാറുടമകളിൽ നിന്ന് പണമോ സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ല. താൻ പണം വാങ്ങുന്നത് കണ്ടുവെന്ന് പറയുന്ന ബിജുരമേശിന്റെ ഡ്രൈവർ അമ്പിളിയെ അറിയില്ല. അയാൾ ഇതുവരെ തന്റെ വീട്ടിൽ വന്നിട്ടില്ലെന്നും മാണി മൊഴി നൽകി.