ആത്യന്തികമായി സത്യം ജയിക്കും: മാണി

സത്യം എല്ലായ്പ്പോഴും ജയിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി. ബാർ കോഴക്കേസിൽ മാണിക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ വേണ്ട തെളിവുകൾ ഇല്ലെന്ന വിജിലൻസ് ഡയറക്ടറുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മാണി. തെളിവുകളും രേഖകളും വ്യാജമാണെന്ന് തെളിഞ്ഞു. മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു തനിക്കെതിരെ ആരോപണങ്ങൾ വന്നത്.
 | 
ആത്യന്തികമായി സത്യം ജയിക്കും: മാണി

കോട്ടയം: സത്യം എല്ലായ്‌പ്പോഴും ജയിക്കുമെന്ന് ധനമന്ത്രി കെ.എം.മാണി. ബാർ കോഴക്കേസിൽ മാണിക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ വേണ്ട തെളിവുകൾ ഇല്ലെന്ന വിജിലൻസ് ഡയറക്ടറുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മാണി. തെളിവുകളും രേഖകളും വ്യാജമാണെന്ന് തെളിഞ്ഞു. മുൻ കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയായിരുന്നു തനിക്കെതിരെ ആരോപണങ്ങൾ വന്നത്. ബാർ കോഴക്കേസിൽ കുറ്റം ചെയ്യാത്തതിനാൽ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം വന്നശേഷം കാര്യമായി പ്രതികരിക്കാമെന്നും മാണി വ്യക്തമാക്കി.

അരുവിക്കരയിൽ വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു വിജിലൻസിന്റെ തീരുമാനം പുറത്തുവന്നത്. ഇതു സംബന്ധിച്ച തീരുമാനം കോടതിയിൽ അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ആർ. സുകേശന് ഡയറക്ടർ നിർദേശം നൽകി. അടുത്തദിവസം തന്നെ എസ്.പി. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.