കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് ദൈവിക ശുശ്രൂഷ; ഫ്രാങ്കോയെ സന്ദര്‍ശിച്ച് കെ.എം മാണി

കന്യാസ്ത്രീ പീഡനക്കേസില് റിമാന്ഡില് കഴിയുന്ന മുന് ജലന്ധര് ബിഷപ്പിനെ സന്ദര്ശിച്ച് കേരള കോണ്ഗ്രസ് എം നേതാവ് കെ.എം മാണി. ഫ്രാങ്കോയ്ക്ക് പിന്തുണ അറിയിക്കാനാണ് മാണി ജയിലിലെത്തിയതെന്നാണ് സൂചന. കാരാഗൃഹത്തില് കഴിയുന്നവരെ സന്ദര്ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നായിരുന്നു സന്ദര്ശനത്തിന് ശേഷം മാണി പ്രതികരിച്ചത്. നേരത്തെ ഫ്രാങ്കോയെ ജയിലിലെത്തി പി.സി. ജോര്ജ് എം.എല്.എ സന്ദര്ശിച്ചിരുന്നു.
 | 

കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നത് ദൈവിക ശുശ്രൂഷ; ഫ്രാങ്കോയെ സന്ദര്‍ശിച്ച് കെ.എം മാണി

പാലാ: കന്യാസ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ജലന്ധര്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണി. ഫ്രാങ്കോയ്ക്ക് പിന്തുണ അറിയിക്കാനാണ് മാണി ജയിലിലെത്തിയതെന്നാണ് സൂചന. കാരാഗൃഹത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതു വലിയ ദൈവിക ശുശ്രൂഷയാണെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം മാണി പ്രതികരിച്ചത്. നേരത്തെ ഫ്രാങ്കോയെ ജയിലിലെത്തി പി.സി. ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചിരുന്നു.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളാണ് പീഡനക്കേസില്‍ ഫ്രാങ്കോയ്ക്ക് പിന്തുണ നല്‍കുന്നതെന്ന് നേരത്തെ ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ ആരോപിച്ചിരുന്നു. നേരത്തെ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സംഘടനയാണ് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഉന്നതരുടെ ഇടപെടലുണ്ടാകുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരും കഴിഞ്ഞ ദിവസം ഫ്രാങ്കോയെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തിയിരുന്നു. സഭയുടെ പിന്തുണ അറിയിക്കാനാണ് ബീഷപ്പുമാരുടെ സംഘമെത്തിയതെന്നാണ് സൂചന.