വനിതാ എം.എൽ.എമാർക്ക് പ്രത്യേക ‘ഒരിത്’ ഉണ്ടെന്ന് മാണി

പ്രതിപക്ഷ വനിത എംഎൽഎമാർക്കെതിരെ ധനമന്ത്രി കെ.എം. മാണിയുടെ സ്ത്രീ വിരുദ്ധ പരാമർശം. ബജറ്റ് അവതരിപ്പിച്ചപ്പോൾ തന്നെ തടയാൻ പ്രതിപക്ഷത്തെ വനിത എം.എൽ.എമാരാണ് എത്തിയത്. അവർക്ക് പ്രത്യേക ' ഒരിത് ' ഉണ്ട്. അതു കൊണ്ട് അവരെ തൊട്ടാൽ പീഡനമാകുമെന്നും മാണി പറഞ്ഞു.
 | 

വനിതാ എം.എൽ.എമാർക്ക് പ്രത്യേക ‘ഒരിത്’ ഉണ്ടെന്ന് മാണി
കോട്ടയം: പ്രതിപക്ഷ വനിത എംഎൽഎമാർക്കെതിരെ ധനമന്ത്രി കെ.എം. മാണിയുടെ സ്ത്രീ വിരുദ്ധ പരാമർശം. ബജറ്റ് അവതരിപ്പിച്ചപ്പോൾ തന്നെ തടയാൻ പ്രതിപക്ഷത്തെ വനിത എം.എൽ.എമാരാണ് എത്തിയത്. അവർക്ക് പ്രത്യേക ‘ ഒരിത് ‘ ഉണ്ട്. അതു കൊണ്ട് അവരെ തൊട്ടാൽ പീഡനമാകുമെന്നും മാണി പറഞ്ഞു.

എന്നാൽ പ്രസ്താവന വിവാദമായപ്പോൾ മാണി വിശദീകരണം നൽകി. പ്രതിപക്ഷത്തെ വനിതാ എം.എൽ.എമാർക്ക് വിപ്ലവ വീര്യമുണ്ടെന്നാണ് താൻ ഉദ്ദേശിച്ചതെന്നും അവരോട് എന്നും ബഹുമാനം മാത്രമാണുള്ളതെന്നും മാണി പറഞ്ഞു. പാലായിൽ യു.ഡി.എഫ് സംഘടിപ്പിച്ച സ്വീകരണ പരിപാടിക്കിടെയായിരുന്നു മാണിയുടെ വിവാദ പ്രസ്താവന.