‘അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം.ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ ലഘുലേഖ പറയുന്നത് ഇങ്ങനെ

മുസ്ലീം ലീഗ് എംഎല്എയായിരുന്ന കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിന് കാരണമായത് വര്ഗ്ഗീയ പരാമര്ശമുള്ള ലഘുലേഖ. ഇസ്ലാം വിശ്വാസിയല്ലാത്തവര്ക്ക് വോട്ട് ചെയ്യരുതെന്നാണ് ലഘുലേഖ ആവശ്യപ്പെടുന്നത്. കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല് അമുസ്ലീങ്ങള്ക്ക് സ്ഥാനമില്ല.
 | 
‘അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം.ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ ലഘുലേഖ പറയുന്നത് ഇങ്ങനെ

മലപ്പുറം: മുസ്ലീം ലീഗ് എംഎല്‍എയായിരുന്ന കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിന് കാരണമായത് വര്‍ഗ്ഗീയ പരാമര്‍ശമുള്ള ലഘുലേഖ. ഇസ്ലാം വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ലഘുലേഖ ആവശ്യപ്പെടുന്നത്. കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല.

അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചു നേരം നിസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഹ്മിനായ കെ.മുഹമ്മദ് ഷാജിയെന്ന കെ.എം.ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു ലഘുലേഖയില്‍ കുറിച്ചിരുന്നത്.

‘അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീങ്ങള്‍ക്ക് സ്ഥാനമില്ല’; കെ.എം.ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ ലഘുലേഖ പറയുന്നത് ഇങ്ങനെ

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ത്തന്നെ ഷാജിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതും അല്ലാത്തതുമായ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നികേഷ് കുമാര്‍ പരാതി നല്‍കി. പിന്നീട് വോട്ടെണ്ണലിന് തൊട്ടുമുമ്പ് പോലീസ് ലഘുലേഖകള്‍ പിടിച്ചെടുക്കുകയം ഷാജിയുടെ പിഎ അറഫാത്തും വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ലഘുലേഖയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഷാജി കോടതിയില്‍ സ്വീകരിച്ചത്. കേസില്‍ പരാജയപ്പെടുകയും എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്ത ശേഷം നടത്തിയ പ്രതികരണത്തിലും ഇതേ നിലപാട് ഷാജി ആവര്‍ത്തിച്ചു.