അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

അഴിക്കോട് എം എല് എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എതിര്സ്ഥാനാര്ഥി എം വി നികേഷ് കുമാര് നല്കിയ കേസിലാണ് ഹൈക്കോടതി വിധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്ഗീയ പരാമര്ശം നടത്തിയെന്നായിരുന്നു പരാതി. തന്നെ എംഎല്എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.
 | 
അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴിക്കോട് എം എല്‍ എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എതിര്‍സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. തന്നെ എംഎല്‍എയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി.

ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്. ഷാജി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കോടതി വിലയിരുത്തിയത്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും തെരഞ്ഞെടുപ്പു കമ്മീഷനോടും കോടതി ആവശ്യപ്പെട്ടു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി പ്രതികരിച്ചു.

മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാജി വോട്ട് നേടാന്‍ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നായിരുന്നു നികേഷ് കുമാര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കോടതിച്ചെലവായി നികേഷിന് 50,000 രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.