Thursday , 28 May 2020
News Updates

പായിപ്പാട് സംഭവത്തില്‍ പ്രേരണ നല്‍കിയത് ആരാണെന്ന് അറിയാമെന്ന് കളക്ടര്‍

കോട്ടയം: പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തില്‍ പ്രേരണ നല്‍കിയത് ആരാണെന്ന് അറിയാമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. അതിഥി തൊഴിലാളികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പഞ്ചായത്തും ജില്ലാ ഭരണകൂടവും ചെയ്തു കൊടുക്കുന്നുണ്ട്.

തൊഴിലാളികളുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. അത് നമ്മള്‍ ചെയ്യും. അതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും ശക്തമായ നടപടി ഉണ്ടാകും. വീട്ടുടമസ്ഥരായാലും ആരായാലും നടപടി ഉണ്ടാകും. ഇതിപ്പോ ഇന്‍സ്റ്റിഗേറ്റ് ചെയ്തത് ആരാണെന്ന് എനിക്ക് നന്നായറിയാം. അത് പിന്നെ നോക്കാം. ഈ സമയത്ത് അത് നോക്കണ്ട എന്നാണ് കളക്ടര്‍ പ്രതികരിച്ചത്.

കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തപ്പോള്‍ പാകം ചെയ്ത ഭക്ഷണം അവര്‍ക്ക് വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലെന്ന പരാതി ആരോടും പറഞ്ഞിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. നാട്ടിലേക്ക് പോകണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതിനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS