നിര്‍മ്മാണ അനുമതിക്ക് കാലതാമസം; കൊച്ചി നഗരസഭ സുപ്രണ്ടിംഗ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു

പ്രാഥമിക പരിശോധനയില് സൂപ്രണ്ടിംഗ് എഞ്ചിനീയര് ഫയലില് തീരുമാനമെടുക്കാതെ കൈവശം വെച്ച് താമസം വരുത്തിയതായും ഫയലില് തിരുത്തലുകള് നടത്തിയതായും വ്യക്തമായതായി മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു.
 | 
നിര്‍മ്മാണ അനുമതിക്ക് കാലതാമസം; കൊച്ചി നഗരസഭ സുപ്രണ്ടിംഗ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കെട്ടിട നിര്‍മ്മാണ അനുമതിക്ക് അകാരണമായി കാലതാമസം വരുത്തിയ കൊച്ചി നഗരസഭ സുപ്രണ്ടിംഗ് എഞ്ചിനിയറെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി എ.സി മൊയ്തീനാണ് കൊച്ചി നഗരസഭാ സുപ്രണ്ടിംഗ് എഞ്ചിനീയറായ സുലൈമാനെ സസ്‌പെന്‍ഡ് ചെയ്ത കാര്യം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഫയലില്‍ തീരുമാനമെടുക്കാതെ കൈവശം വെച്ച് താമസം വരുത്തിയതായും ഫയലില്‍ തിരുത്തലുകള്‍ നടത്തിയതായും വ്യക്തമായതായി മന്ത്രി ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കണ്ണൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തിന് ശേഷം അകാരണമായി നിര്‍മ്മാണ അനുമതികള്‍ തടഞ്ഞു വെക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കൊച്ചി നഗരസഭാ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. സുപ്രണ്ടിംഗ് എഞ്ചിനീയറുടെ ഭാഗത്ത് നിന്ന് ഗുരുതരമായ കൃത്യവിലോപം, അച്ചടക്കലംഘനം എന്നിവ ഉണ്ടായെന്നും. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തിയായതിനാലാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി കുറിച്ചു.

എ.സി മൊയ്തീന്റെ ഫെയിസ്ബുക്ക് കുറിപ്പ് വായിക്കാം.

കൊച്ചി നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്ക് അകാരണമായി കാലതാമസം വരുത്തുന്നതായി കാണിച്ചു ഒരു പരാതി സര്‍ക്കാരിന് ലഭിച്ചിരുന്നു.പ്രാഥമിക പരിശോധനയില്‍ സൂപ്രണ്ടി0ഗ് എഞ്ചിനീയര്‍ പ്രസ്തുത അപേക്ഷ ഫയല്‍ തീരുമാനമെടുക്കാതെ തന്റെ കൈവശം വെച്ച് ദീര്‍ഘകാലം താമസം വരുത്തിയതായും, ഫയലില്‍ തിരുത്തലുകള്‍ നടത്തിയതായും വ്യക്തമായിട്ടുണ്ട്. പ്രസ്തുത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതരമായ കൃത്യവിലോപം ,അച്ചടക്കലംഘനം എന്നിവ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിയായതിനാല്‍ സൂപ്രണ്ടി0ഗ് എഞ്ചിനീയര്‍ സി.എം.സുലൈമാനെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്തു ഉത്തരവായിട്ടുണ്ട്

കൊച്ചി നഗരസഭയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അകാരണമായി കാലതാമസം വരുത്തുന്നതായി കാണിച്ചു ഒരു പരാതി സർക്കാരിന്…

Posted by A C Moideen on Thursday, June 27, 2019