നെടുമ്പാശേരിയില്‍ കുവൈറ്റ് എയര്‍വേഴ്‌സ് വിമാനം റണ്‍വേ ലൈറ്റിലിടിച്ചു; ഒഴിവായത് വന്‍ അപകടം

കൊച്ചി എയര്പോര്ട്ടില് വിമാനങ്ങള് റണ്വേയില് നിന്ന് തെന്നിമാറുന്ന സംഭവം തുടര്ക്കഥയാവുന്നു. ഇന്ന് പുലര്ച്ചെ കുവൈറ്റ് എയര്വേഴ്സിന്റെ കെയു 357 വിമാന റണ്വേയില് നിന്ന് തെന്നിമാറി സമീപത്തുണ്ടായിരുന്ന ലൈറ്റുകള് തകര്ത്തു. അപകടത്തില് ആര്ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വിമാനത്തിന്റെ ചിറകിടിച്ചാണ് ലൈറ്റുകള് തകര്ന്നത്.
 | 

നെടുമ്പാശേരിയില്‍ കുവൈറ്റ് എയര്‍വേഴ്‌സ് വിമാനം റണ്‍വേ ലൈറ്റിലിടിച്ചു; ഒഴിവായത് വന്‍ അപകടം

നെടുമ്പാശേരി: കൊച്ചി എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറുന്ന സംഭവം തുടര്‍ക്കഥയാവുന്നു. ഇന്ന് പുലര്‍ച്ചെ കുവൈറ്റ് എയര്‍വേഴ്‌സിന്റെ കെയു 357 വിമാന റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തുണ്ടായിരുന്ന ലൈറ്റുകള്‍ തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. വിമാനത്തിന്റെ ചിറകിടിച്ചാണ് ലൈറ്റുകള്‍ തകര്‍ന്നത്.

160 യാത്രക്കാരുമായി കുവൈറ്റില്‍ നിന്ന് പുറപ്പെട്ട കെയു 357 നിശ്ചയിച്ചതിനെക്കാള്‍ അര മണിക്കൂര്‍ വൈകിയാണ് ലാന്‍ഡ് ചെയ്തത്. അതിശക്തമായ മഴയും കാറ്റും ലാന്‍ഡിംഗിനെ ബാധിച്ചിരുന്നു. റണ്‍വേയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവെ മധ്യ രേഖയില്‍ നിന്ന് വിമാനം തെന്നിമാറി. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്.

ലൈറ്റുകള്‍ അടിയന്തരമായി ശരിയാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാനത്തിന്റെ കേടുപാടുകള്‍ പരിഹരിച്ച ശേഷം രാവിലെ കുവൈറ്റിലേക്ക് തിരികെ പറന്നു. ഇക്കഴിഞ്ഞ ജൂലൈ 13നും സമാനസംഭവമുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ഇറങ്ങിയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനമാണു റണ്‍വേയില്‍നിന്നു തെന്നിമാറിയത്.