സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറല്ല! വിശദീകരണവുമായി കെഎംആര്‍എല്‍

സുരേഷ് ഗോപി എംപി കൊച്ചി മെട്രോയുടെ ഔദ്യോഗിക ബ്രാന്ഡ് അംബാസഡറല്ലെന്ന് വിശദീകരിച്ച് കെഎംആര്എല്. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില് സഹകരിക്കാന് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും ഈ തീരുമാനത്തില് ഔദ്യോഗിക ഘടകങ്ങള് ഒന്നുംതന്നെയില്ലെന്നും കൊച്ചി മെട്രോ ഫെയിസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി. എംഡി മുഹമ്മദ് ഹനീഷിന്റേത് അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നുവെന്നും മെട്രോ വിശദീകരിച്ചു. വി.ടി.ബല്റാം ഉള്പ്പെടെയുള്ളവര് എതിര്പ്പുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില് മെട്രോ കൈകഴുകിയത്.
 | 
സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറല്ല! വിശദീകരണവുമായി കെഎംആര്‍എല്‍

കൊച്ചി: സുരേഷ് ഗോപി എംപി കൊച്ചി മെട്രോയുടെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറല്ലെന്ന് വിശദീകരിച്ച് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും ഈ തീരുമാനത്തില്‍ ഔദ്യോഗിക ഘടകങ്ങള്‍ ഒന്നുംതന്നെയില്ലെന്നും കൊച്ചി മെട്രോ ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. എംഡി മുഹമ്മദ് ഹനീഷിന്റേത് അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നുവെന്നും മെട്രോ വിശദീകരിച്ചു. വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് വിഷയത്തില്‍ മെട്രോ കൈകഴുകിയത്.

ഇന്ന് കൊച്ചി മെട്രോയുടെ ഡേറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടനത്തിനാണ് ബിജെപി രാജ്യസഭാംഗമായ സുരേഷ് ഗോപി എത്തിയത്. പരിപാടിയുടെ അധ്യക്ഷ പ്രസംഗത്തിനിടെ മെട്രോയുടെ ബ്രാന്‍ഡ് അംബാഡറാകണമെന്ന് മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടു. പിന്നീട് ഉദ്ഘാടന പ്രസംഗത്തില്‍ ഈ ആവശ്യം അംഗീകരിക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കുകയും ചെയ്തു.

ഇത് വാര്‍ത്തയായതിനു പിന്നാലെ വി.ടി.ബല്‍റാം എംഎല്‍എ എതിര്‍പ്പുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഒരു സംഘപരിവാര്‍ എംപിയെ കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തില്‍ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ എന്ന ചോദ്യവും ബല്‍റാം ഉന്നയിച്ചിരുന്നു.

കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ…

Posted by Kochi Metro on Thursday, February 21, 2019

എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം?ഒരു സംഘ് പരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?

Posted by VT Balram on Thursday, February 21, 2019