കൊച്ചി മുസിരിസ് ബിനാലെ ഇന്ന് സമാപിക്കും

കാഴ്ചയുടെ വിരുന്നായ കൊച്ചി മുസിരിസ് ബിനാലെ ഇന്ന് സമാപിക്കും. വൈകുന്നേരം 5.30ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും.
 | 
കൊച്ചി മുസിരിസ് ബിനാലെ ഇന്ന് സമാപിക്കും

 

കൊച്ചി: കാഴ്ചയുടെ വിരുന്നായ കൊച്ചി മുസിരിസ് ബിനാലെ ഇന്ന് സമാപിക്കും. വൈകുന്നേരം 5.30ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. സമാപനത്തോടനുബന്ധിച്ച് ഡൽഹിയിൽ നിന്നുള്ള ‘സ്‌കാ വെഞ്ച്വേഴ്‌സ്’ അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.

ഡിസംബർ 12നാണ് ബിനാലെയ്ക്ക് തുടക്കമായത്. 30 രാജ്യങ്ങളിൽ നിന്നായി 94 കലാകാരന്മാരുടെ 100 സൃഷ്ടികളാണ് ദർബാർ ഹാൾ ഉൾപ്പെടെ എട്ടു വേദികളിലായി ബിനാലെയിൽ ഉണ്ടായിരുന്നത്. ഫിലിം ഫെസ്റ്റിവൽ, പ്രഭാഷണങ്ങൾ, ചിൽഡ്രൻസ് ബിനാലെ, സ്റ്റുഡന്റ്‌സ് ബിനാലെ, തിയറ്റർ മേള, സാഹിത്യ സംഗമം തുടങ്ങി ഒട്ടേറെ പരിപാടികളും ബിനാലെയുടെ ഭാഗമായി നടന്നു. നൂറ്റിയേഴ് ദിവസം നീണ്ട കലാമാമാങ്കം കാണാൻ അഞ്ചു ലക്ഷം പേർ എത്തിയതായാണ് ഫൗണ്ടേഷന്റെ കണക്ക്. കഴിഞ്ഞ തവണ ഇത് നാലു ലക്ഷമായിരുന്നു.