മാണിയെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതൽ കണ്ടെത്തണം: കോടിയേരി

: മന്ത്രി കെ.എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്ത് തൊണ്ടിമുതൽ കണ്ടെത്തണമെന്നും കോടിയേരി പറഞ്ഞു. മാണിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു. മാണിയെ രക്ഷിക്കേണ്ട ചുമതല ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നാണം കെട്ട അവസ്ഥയിൽ തുടരാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോകേണ്ടതാണ്. മാണി നടത്തിയ അഴിമതിയെക്കുറിച്ച് എല്ലാ മന്ത്രിമാർക്കും അറിവുള്ളതാണെന്നും കോടിയേരി പറഞ്ഞു.
 | 
മാണിയെ അറസ്റ്റ് ചെയ്ത് തൊണ്ടി മുതൽ കണ്ടെത്തണം: കോടിയേരി

തിരുവന്തപുരം: മന്ത്രി കെ.എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്ത് തൊണ്ടിമുതൽ കണ്ടെത്തണമെന്നും കോടിയേരി പറഞ്ഞു. മാണിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു. മാണിയെ രക്ഷിക്കേണ്ട ചുമതല ആഭ്യന്തര വകുപ്പ് ഏറ്റെടുത്തിരിക്കുകയാണ്. നാണം കെട്ട അവസ്ഥയിൽ തുടരാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോകേണ്ടതാണ്. മാണി നടത്തിയ അഴിമതിയെക്കുറിച്ച് എല്ലാ മന്ത്രിമാർക്കും അറിവുള്ളതാണെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴാ വിഷയത്തിൽ ബിജു രമേശ് പുറത്തുവിട്ട സംഭാഷണങ്ങൾ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ബാലകൃഷ്ണപിള്ളയെ കോഴ ആരോപണത്തിന് ശേഷം കണ്ടിരുന്നില്ല. ആരോപണത്തിന്റെ പിന്നിലെ ഉദ്ദേശം വ്യക്തമല്ല. സർക്കാരിന് ജനങ്ങളുടെ പിന്തുണ ഉണ്ട്. പിന്തുണയുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ബാലകൃഷ്ണ പിള്ള പറഞ്ഞു. തന്നെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പരുമലപ്പള്ളിയിൽ പോയി സത്യം ചെയ്യുമോയെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.