പീതാംബരന്റെ ഭാര്യയുടേത് ഭര്‍ത്താവ് കേസില്‍പ്പെട്ടതിലുള്ള വിഷമം! മഞ്ജുവിനെ തള്ളി കോടിയേരി

കാസര്കോഡ് ഇരട്ടക്കൊലപാതകക്കേസില് പ്രതിയായ പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ ആരോപണങ്ങള് തള്ളി കോടിയേരി ബാലകൃഷ്ണന്. ഭര്ത്താവ് കേസില്പ്പെട്ടതിന്റെ വിഷമത്തിലാകാം ഭാര്യ ഈ വിധത്തില് പ്രതികരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങളില് പാര്ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും കോടിയേരി പറഞ്ഞു.
 | 
പീതാംബരന്റെ ഭാര്യയുടേത് ഭര്‍ത്താവ് കേസില്‍പ്പെട്ടതിലുള്ള വിഷമം! മഞ്ജുവിനെ തള്ളി കോടിയേരി

കൊച്ചി: കാസര്‍കോഡ് ഇരട്ടക്കൊലപാതകക്കേസില്‍ പ്രതിയായ പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ ആരോപണങ്ങള്‍ തള്ളി കോടിയേരി ബാലകൃഷ്ണന്‍. ഭര്‍ത്താവ് കേസില്‍പ്പെട്ടതിന്റെ വിഷമത്തിലാകാം ഭാര്യ ഈ വിധത്തില്‍ പ്രതികരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കൊലപാതകങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും കോടിയേരി പറഞ്ഞു.

പീതാംബരന് കൊലയില്‍ പങ്കില്ലെന്നും കുറ്റമേറ്റെടുത്തത് മറ്റാര്‍ക്കോ വേണ്ടിയാണെന്നും മഞ്ജു പറഞ്ഞിരുന്നു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വെളിപ്പെടുത്തലായിരുന്നു മഞ്ജു നടത്തിയത്. കൊലപാതകങ്ങള്‍ നടത്തിയത് പാര്‍ട്ടി പറഞ്ഞിട്ടാണെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ പാര്‍ട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവരൊക്കെ ഇത് പാര്‍ട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആള്‍ വിചാരിക്കുന്നത് താനാണ് പാര്‍ട്ടി എന്നാണ്. അവരല്ല പാര്‍ട്ടി. പാര്‍ട്ടി എന്ന നിലയില്‍ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.