യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് കോടിയേരി

പെരിയയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൊലചെയ്യപ്പെട്ടത് സിപിഎം അറിവോടെയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്. ഇത്തരം സംഭവങ്ങളുണ്ടാകാന് പാടില്ലെന്നാണ് പാര്ട്ടി നിലപാട്. നിര്ദേശത്തിന് വിരുദ്ധമായി ആര് പ്രവര്ത്തിച്ചാലും അവരെ പാര്ട്ടിയില് വെച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.
 | 
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്ന് കോടിയേരി

തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടത് സിപിഎം അറിവോടെയല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലെന്നാണ് പാര്‍ട്ടി നിലപാട്. നിര്‍ദേശത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവരെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.

സിപിഎം പ്രവര്‍ത്തകര്‍ യാതൊരു അക്രമത്തിലും പങ്കെടുക്കാന്‍ പാടില്ല. തൃശൂര്‍ സംസ്ഥാന സമ്മേളനത്തിന്റെ ലംഘനാണ് കാസര്‍കോട് നടന്നിരിക്കുന്നതെന്നും അതിനാലാണ് ഇതുമായി ബന്ധപ്പെട്ടയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും കോടിയേരി വിശദീകരിച്ചു.

കൊലപാതക രാഷ്ട്രീയത്തിനോട് സിപിഎമ്മിന് യോജിപ്പില്ല. കൊലപാതക രാഷ്ട്രീയത്തില്‍ 700ല്‍ പരം സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസുകാരാണ് ഇതില്‍ 236 പേരെ കൊലപ്പെടുത്തിയത്. ബാക്കിയുള്ളവരില്‍ മഹാഭൂരിപക്ഷത്തെയും കൊന്നൊടുക്കിയത് കോണ്‍ഗ്രസാണെന്നും കോടിയേരി പറഞ്ഞു.