Thursday , 1 October 2020
News Updates

കോലഞ്ചേരിയില്‍ വൃദ്ധയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി പോലീസിന് നല്‍കിയത് നാട്ടുകാര്‍; വീഡിയോ

കൊച്ചി: കോലഞ്ചേരിയില്‍ 75 വയസുള്ള സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് നാട്ടുകാര്‍. ഒന്നാം പ്രതി മുഹമ്മദ് ഷാഫിയെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു. ഇയാളാണ് വൃദ്ധയെ ബലാല്‍സംഗം ചെയ്തത്. ആലുവ ചെമ്പറക്കി സ്വദേശിയായ ഇയാള്‍ ലോറി ഡ്രൈവറാണ്. കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. മുഹമ്മദ് ഷാഫി ഉള്‍പ്പെടെ മൂന്ന് പ്രതികളാണ് കേസില്‍ പിടിയിലായിരിക്കുന്നത്.

രണ്ടാം പ്രതി ഓമനയാണ് വൃദ്ധയെ ബലാല്‍സംഗം ചെയ്യാന്‍ സൗകര്യം ഒരുക്കിയത്. ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പിന്നീട് വീട്ടിലെത്തിയ ഓമനയുടെ മകന്‍ മനോജാണ് വൃദ്ധയെ കുത്തി പരിക്കേല്‍പിച്ചത്. ഇയാളാണ് കേസിലെ മൂന്നാം പ്രതി. വൃദ്ധയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ കുത്തി പരിക്കേല്‍പിച്ചിരുന്നു.

കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധ അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. പ്രതികളെ കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വീഡിയോ കാണാം

കോലഞ്ചേരിയിൽ 75 വയസ് പ്രായമുള്ള സ്ത്രീയെ പീഡിപ്പിച്ച ജുവാവിനെ നാട്ടുകാർ പോലീസിൽ ഏൽപ്പിക്കുന്നു

Posted by അനന്യ തോമസ് on Wednesday, August 5, 2020

DONT MISS