സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് ഡി.വൈ.എഫ്.ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണം; വിവാദമാക്കി കോണ്‍ഗ്രസ്

സ്ഥാനാര്ത്ഥിയുടെ പേരും ചിഹ്നവും പതിച്ച ടീ-ഷര്ട്ടുകള് ധരിച്ച് സൗജന്യ പൊതിച്ചോറ് വിതരണം നടത്തിയ സിപിഎം പ്രവര്ത്തകര്ക്കെതിരെ വിമര്ശനവുമായി കോണ്ഗ്രസ്.
 | 
സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് ഡി.വൈ.എഫ്.ഐയുടെ സൗജന്യ പൊതിച്ചോറ് വിതരണം; വിവാദമാക്കി കോണ്‍ഗ്രസ്

കൊല്ലം: സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച ടീ-ഷര്‍ട്ടുകള്‍ ധരിച്ച് സൗജന്യ പൊതിച്ചോറ് വിതരണം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കൊല്ലത്താണ് സംഭവം. പെരുമാറ്റച്ചട്ടം എല്ലാവര്‍ക്കും ബാധകമാണെന്നും ഡി.വൈ.എഫ്.ഐയുടെ നടപടിയെ ന്യായീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് കൊല്ലം ഡി.സി.സി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ പേരോ ചിത്രമോ ഉപയോഗിച്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വിലക്കുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലീഗ് നടത്തുന്ന സൗജന്യ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്തി എം.കെ രാഘവന്‍ ഫോട്ടോയും ചിഹ്നവും നല്‍കിയാല്‍ എങ്ങനെയാവും സിപിഎം പ്രതികരിക്കുകയെന്നും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സൈബര്‍ അക്കൗണ്ടുകള്‍ ചോദിക്കുന്നു. വിഷയത്തില്‍ ഉടന്‍ നടപടിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലത്ത് ഡി.വൈ.എഫ്.ഐ വര്‍ഷങ്ങളായി നടത്തുന്ന പൊതിച്ചോറ് വിതരണമാണെന്നും ഇതാദ്യമായിട്ടല്ല ഇത്തരമൊരു പരിപാടിയെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും നിയമനടപടി വേണമെന്നുമാണ് യു.ഡി.എഫിന്റെ നിലപാട്.

വീഡിയോ കാണാം.

നിയമം ഡിഫിക്കും ബാധകം…സ്ഥാനാർഥിയുടെ ഫോട്ടോ ഉപയോഗിച്ച് ഒരു മുട്ടായി നൽകിയാൽ പോലും അതു തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. ബാലഗോപാലിന്റെ ഫോട്ടോ പതിച്ച ടീ ഷർട്ട് ധരിച്ച് പൊതിച്ചോർ നൽകിയവർക്കും ഇത് ബാധകമാണ്. നമോ എന്ന പേരിൽ ഭക്ഷണപൊതി നൽകിയതും ഇലക്ഷൻ കമ്മീഷൻ തടഞ്ഞിരുന്നു…

Posted by Kollam DCC on Saturday, April 13, 2019