കൊല്ലം മലനട ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട്; ക്ഷേത്രഭാരവാഹികള്‍ കസ്റ്റഡിയില്‍

കൊല്ലത്ത് കളക്ടറുടെ ഉത്തരവ് ലംഘിച്ച് മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഉത്സവത്തോട് അനുബന്ധിച്ച് മത്സര വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില് മൂന്ന് പേര്ക്ക് പരിക്കേറ്റു.
 | 

കൊല്ലം മലനട ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ട്; ക്ഷേത്രഭാരവാഹികള്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്ത് കളക്ടറുടെ ഉത്തരവ് ലംഘിച്ച് മത്സര വെടിക്കെട്ട്. മലനട ദുര്യോധന ക്ഷേത്രത്തിലാണ് ഉത്സവത്തോട് അനുബന്ധിച്ച് മത്സര വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്ഷേത്രത്തിന് സമീപമുള്ള വയലിലാണ് വെടിക്കെട്ട് നടത്തിയത്. 1990 ഈ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ 26 പേര്‍ മരിച്ചിരുന്നു.

107 പേര്‍ മരിച്ച പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തിന് ഈ മാസം ഒരു വര്‍ഷം തികയാനിരിക്കെയാണ് കൊല്ലം ജില്ലയില്‍ത്തന്നെയുള്ള േേക്ഷത്രത്തില്‍ കളക്ടറുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് മത്സര വെടിക്കെട്ട് അരങ്ങേറിയത്