ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം! അധിക്ഷേപ പ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി

ശബരിമലയില് പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് നടന് കൊല്ലം തുളസി. ഒരു ഭാഗം ഡല്ഹിയിലേക്കും ഒരു ഭാഗം പിണറായി വിജയനും അയച്ചു കൊടുക്കണം. ശബരിമലയില് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജിമാര് ശുംഭന്മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.
 | 

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം! അധിക്ഷേപ പ്രസ്താവനയുമായി നടന്‍ കൊല്ലം തുളസി

കൊല്ലം: ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് നടന്‍ കൊല്ലം തുളസി. ഒരു ഭാഗം ഡല്‍ഹിയിലേക്കുംഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും കൊല്ലം തുളസി പറഞ്ഞു.

‘ശബരിമലയിലേക്ക് വരാന്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്ന ചില അവളുമാരുണ്ട്. അങ്ങനെ ഏതെങ്കിലും അവളുമാര്‍ ശബരിമലയിലേക്ക് വന്നാല്‍ അവളുമാരെ രണ്ടായി വലിച്ച് കീറണം. കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണം.’ എന്നാണ് കൊല്ലം തുളസി പറഞ്ഞത്.

എന്‍ഡിഎ തിരുവനന്തപുരത്തേക്ക് നടത്തുന്ന ശബരിമല സംരക്ഷണ റാലിയിലായിരുന്നു പരാമര്‍ശം.