‘വലിച്ചുകീറല്‍’പരാമര്‍ശം ആവേശത്തില്‍ പറ്റിയത്; മാപ്പെഴുതി നല്‍കി കൊല്ലം തുളസി

ശബരിമല വിഷയത്തില് സ്ത്രീ വിരുദ്ധ പരാമര്ശം നടത്തിയ ബിജെപി നേതാവും നടനുമായ കൊല്ലം തുളസി മാപ്പെഴുതി നല്കി. വനിതാ കമ്മീഷന് സമര്പ്പിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആവേശത്തില് പറ്റിയ അബദ്ധമാണെന്നും കൊല്ലം തുളസി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില് ദര്ശനത്തിനെത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്നും കേസില് വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര് ശുംഭന്മാരാണെന്നുമാണ് ബിജെപി യോഗത്തില് കൊല്ലം തുളസി പറഞ്ഞത്.
 | 

‘വലിച്ചുകീറല്‍’പരാമര്‍ശം ആവേശത്തില്‍ പറ്റിയത്; മാപ്പെഴുതി നല്‍കി കൊല്ലം തുളസി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി നേതാവും നടനുമായ കൊല്ലം തുളസി മാപ്പെഴുതി നല്‍കി. വനിതാ കമ്മീഷന് സമര്‍പ്പിച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആവേശത്തില്‍ പറ്റിയ അബദ്ധമാണെന്നും കൊല്ലം തുളസി മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ വലിച്ചുകീറണമെന്നും കേസില്‍ വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുമാണ് ബിജെപി യോഗത്തില്‍ കൊല്ലം തുളസി പറഞ്ഞത്.

എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ കൊല്ലം തുളസിക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചവറ പോലീസാണ് അന്വേഷണം നടത്തുന്നത്.

വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതു സംബന്ധിച്ച് പോലീസ് നിയമോപദേശം തേടാനാണ് സാധ്യത.