ആല്‍ഫൈന് ഭക്ഷണം നല്‍കിയത് താനെന്ന് ഷാജുവിന്റെ സഹോദരി ഷീന; അന്വേഷണം വഴിതെറ്റിക്കാന്‍ ജോളി ശ്രമിക്കുന്നു

കോട്ടയത്ത് നിന്ന് കോഴിക്കോടെത്തിയ ഷീന അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സിഐക്ക് മൊഴി നല്കിയ ശേഷം തിരികെ പോയി.
 | 
ആല്‍ഫൈന് ഭക്ഷണം നല്‍കിയത് താനെന്ന് ഷാജുവിന്റെ സഹോദരി ഷീന; അന്വേഷണം വഴിതെറ്റിക്കാന്‍ ജോളി ശ്രമിക്കുന്നു

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ സഹോദരി ഷീനയുടെ മൊഴി രേഖപ്പെടുത്തി. ദുരൂഹമായി മരിച്ച ഷാജുവിന്റെയും സിലിയുടെയും മകള്‍ ആല്‍ഫൈന് ഭക്ഷണം നല്‍കിയത് ഷീനയായിരുന്നു. ഈ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിനാണ് ഷീന എത്തിയത്. കോട്ടയത്ത് നിന്ന് കോഴിക്കോടെത്തിയ ഷീന അന്വേഷണ ഉദ്യോഗസ്ഥനായ തിരുവമ്പാടി സിഐക്ക് മൊഴി നല്‍കിയ ശേഷം തിരികെ പോയി.

സിലിയുടെ നിര്‍ദേശ പ്രകാരം ആല്‍ഫൈന് ഭക്ഷണം നല്‍കിയത്. എന്നാല്‍ ആ സമയത്ത് യാതൊരു സംശയവും തോന്നിയിരുന്നില്ല. ഷീനയുടെ മൊഴിയില്‍ പറയുന്നു. ഷീനയുടെ മൊഴി നിര്‍ണായകമാവുമെന്നാണ് കരുതുന്നത്. അതേസമയം ജോളി അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

കല്ലറ പൊളിക്കുന്ന ദിവസം രാത്രി രണ്ട് പേര്‍ക്കൊപ്പം കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ ജോളി കണ്ടിരുന്നു. അതനുസരിച്ച് കിട്ടിയ ഉപദേശം മൂലമായിരിക്കാം, ആദ്യത്തെ രണ്ട് ദിവസം അവര്‍ ബലം പിടിച്ച് നിന്നതെന്ന് കെ ജി സൈമണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ ജോളി തയ്യാറായിരുന്നില്ല. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് ജോളി കുറ്റമേറ്റു പറഞ്ഞത്.