കൂടത്തായി കൊലപാതക പരമ്പര; റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി

ന്ന് പുലര്ച്ചെ നെടുമ്പാശേരിയില് വിമാനമിറങ്ങിയ റോജോ സഹോദരിയായ റെഞ്ചിയുടെ അടുത്തേക്കാണ് പോയത്.
 | 
കൂടത്തായി കൊലപാതക പരമ്പര; റോജോ അമേരിക്കയില്‍ നിന്നും നാട്ടിലെത്തി

കോട്ടയം: കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരന്‍ റോജോ നാട്ടിലെത്തി. അമേരിക്കയില്‍ നിന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ റോജോ സഹോദരിയായ റെഞ്ചിയുടെ അടുത്തേക്കാണ് പോയത്. റോജോയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാനുണ്ടെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. നാളെ അന്വേഷണസംഘം റോജോയുടെ മൊഴിയെടുക്കുമെന്നാണ് സൂചന.

നേരത്തെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെതിരെ റെഞ്ചി രംഗത്ത് വന്നിരുന്നു. ഷാജുവും ജോളിയും തമ്മില്‍ നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തിയത് റെഞ്ചിയാണ്. സിലിയുടെ സംസ്‌കാരച്ചടങ്ങില്‍ ജോളിയുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു. ഇവരുടെ വിവാഹ വാര്‍ത്ത ഒരു വര്‍ഷത്തിനുള്ളില്‍ കേള്‍ക്കാമെന്ന് താന്‍ അന്ന് തന്നെ സഹോദരനോട് പറഞ്ഞിരുന്നു. കൊലപാതകങ്ങളില്‍ ഷാജുവിന് പങ്കുണ്ടെന്ന് താന്‍ നേരത്തേയും പറഞ്ഞിരുന്നു. ജോളിയെ ഷാജു വിവാഹം ചെയ്തതിന് ശേഷമാണ് തനിക്ക് സംശയങ്ങള്‍ തോന്നിത്തുടങ്ങിയത്.

സിലി മരിച്ചപ്പോള്‍ കാര്യങ്ങള്‍ ഓടിനടന്ന് ചെയ്തത് ജോളിയായിരുന്നുവെന്നും അന്ന് അവരുടെ മുഖത്ത് ഗൂഢമായ സന്തോഷം താന്‍ കണ്ടിരുന്നുവെന്നും റെഞ്ചി പറഞ്ഞു. സിലി മരിച്ചതിന് ശേഷം ഷാജു ഈ വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. ജോളിയോട് പ്രണയമില്ലെന്ന് ഷാജു കളവ് പറയുകയായിരുന്നു. വിവാഹത്തില്‍ അസ്വാഭാവികത തോന്നിയിരുന്നുവെന്നും ഈ സത്യങ്ങള്‍ പുറത്തു വരാനാണ് താന്‍ പൊരുതിയതെന്നും റെഞ്ചി പറഞ്ഞു.