Wednesday , 19 September 2018
News Updates

‘പറന്നേ’; കൂടെയിലെ രണ്ടാം ഗാനം പുറത്തിറങ്ങി; വീഡിയോ

നസ്രിയ നസീം തിരിച്ചെത്തുന്ന കൂടെ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നസ്രിയയും റോഷന്‍ മാത്യുവും അഭിനയിച്ചിരിക്കുന്ന ‘പറന്നേ’ എന്ന ഗാനമാണ് യൂട്യൂബില്‍ എത്തിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിത് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. രഘു ദീക്ഷിതും ബെന്നി ദയാലുമാണ് ഗായകര്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. പാര്‍വതിയാണ് നായിക. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

DONT MISS