ചികിത്സയിലിരുന്ന രോഗികള്‍ക്ക് കോവിഡ്; കോട്ടയം മെഡിക്കല്‍ കോളേജിലെ 11-ാം വാര്‍ഡ് ഒഴിപ്പിച്ചു

മെഡിക്കല് കോളേജില് ചികിത്സയിലിരുന്ന രോഗികള്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
 | 
ചികിത്സയിലിരുന്ന രോഗികള്‍ക്ക് കോവിഡ്; കോട്ടയം മെഡിക്കല്‍ കോളേജിലെ 11-ാം വാര്‍ഡ് ഒഴിപ്പിച്ചു

കോട്ടയം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെ 11-ാം വാര്‍ഡ് ഒഴിപ്പിച്ചു. അസ്ഥിരോഗ വിഭാഗത്തിന്റെ വാര്‍ഡാണ് ഇത്. ചേര്‍ത്തല സ്വദേശികളായ രണ്ട് രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വാര്‍ഡിലുണ്ടായിരുന്ന രോഗികളെയും ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.