സിനിമാ മോഷണ വിവാദം സുദേവന്റെ ചിത്രം കൂടുതലാളുകള്‍ കാണാന്‍ വേണ്ടിയാകുമെന്ന് കോട്ടയം നസീര്‍

സിനിമാ മോഷണ വിവാദം സുദേവന്റെ ചിത്രം കൂടുതല് ആളുകള് കാണാന് വേണ്ടിയാകുമെന്ന് കോട്ടയം നസീര്. സുദേവന്റെ ''അകത്തോ പുറത്തോ'' എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആ ചിത്രം താന് ഇതുവരെ കണ്ടിട്ടില്ലെന്നും നസീര് പ്രതികരിച്ചതായി അഴിമുഖം റിപ്പോര്ട്ട് ചെയ്യുന്നു. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും കോട്ടയം നസീര് കൂട്ടിച്ചേര്ത്തു.
 | 
സിനിമാ മോഷണ വിവാദം സുദേവന്റെ ചിത്രം കൂടുതലാളുകള്‍ കാണാന്‍ വേണ്ടിയാകുമെന്ന് കോട്ടയം നസീര്‍

കോട്ടയം: സിനിമാ മോഷണ വിവാദം സുദേവന്റെ ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ വേണ്ടിയാകുമെന്ന് കോട്ടയം നസീര്‍. സുദേവന്റെ ”അകത്തോ പുറത്തോ” എന്ന ചിത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആ ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും നസീര്‍ പ്രതികരിച്ചതായി അഴിമുഖം റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമ കണ്ടതിനു ശേഷം പ്രതികരിക്കാമെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ വൃദ്ധന്‍ എന്ന എപ്പിസോഡ് അതേപടി അനുകരിക്കുകയാണ് കോട്ടയം നസീര്‍ സംവിധാനം ചെയ്ത കുട്ടിച്ചന്‍ എന്ന ഷോര്‍ട്ട് ഫിലിം എന്ന് സുദേവന്‍ ആരോപിച്ചിരുന്നു. ചിത്രത്തിന്റെ പ്രമേയം മാത്രമല്ല, ക്യാമറ ആംഗിള്‍, പരിചരണ രീതി എന്നിവയെല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് ഡോ.ബിജുവും പ്രതികരിച്ചിരുന്നു.

ഇത് നഗ്‌നമായ കോപ്പിയടിയാണെന്നും സുദേവന്‍ നിയമപരമായി നീങ്ങണമെന്നും ഡോ.ബിജു അഭിപ്രായപ്പെട്ടു. കോട്ടയം നസീര്‍ മാപ്പു പറയണമെന്ന് നടനും നിര്‍മാതാവുമായ പ്രകാശ് ബാരെയും ആവശ്യപ്പെട്ടിരുന്നു.