മൺസൂൺ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് കളക്ടർ ബ്രോ

ഫേസ്ബുക്കിൽ സജീവമായി നിൽക്കുകയും വ്യത്യസ്തമായ ആശയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ കോഴിക്കോട് കളകടർ എൻ. പ്രശാന്ത് മൺസൂൺ ഫോട്ടോഗ്രാഫി മത്സരവുമായി രംഗത്ത്. കോഴിക്കോടിന്റെ മഴയാണ് വിഷയം. മഴ നമ്മുടെ ശത്രുവല്ലെന്നും മഴയെ ഭയക്കേണ്ടതും ശപിക്കേണ്ടതുമല്ലെന്നും കള്കടർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
 | 
മൺസൂൺ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് കളക്ടർ ബ്രോ

കോഴിക്കോട്:

മൺസൂൺ ടൂറിസം ഇന്ന് അനേകം ആളുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നുണ്ട്. മഴ നനഞ്ഞു നിൽക്കുന്ന കോഴിക്കോടിന്റെ ഭംഗി ഏറ്റവും മനോഹരമായി പകർത്തുന്നവർക്കായാണ് ജില്ലാ ഭരണകൂടം മത്സരം നടത്തുന്നതെന്നും കളക്ടർ കുറിക്കുന്നു. ഒന്നാം സമ്മാനമായി പതിനായിരം രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും നൽകും.

അഞ്ച് എംബിയിൽ താഴെ വലിപ്പത്തിലുള്ള 5 ഫോട്ടോകൾ വരെ ഒരാൾക്ക് അയയ്ക്കാം. കർക്കിടകമാസം അവസാനിക്കുന്നതിനു മുമ്പ് contestskkd@gmail.com എന്ന ഇമെയിലിൽ ചിത്രങ്ങൾ അയക്കാം.

കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
മൺസൂൺ ഫോട്ടോഗ്രാഫി മത്സരവുമായി കോഴിക്കോട് കളക്ടർ ബ്രോ

മഴ നമ്മുടെ ശത്രുവല്ല. ഭയക്കേണ്ടതും ശപിക്കപ്പെടേണ്ടതുമല്ല.
മൺസൂൺ ടൂറിസം ഇന്ന് അനേകം ആൾക്കാരെ കേരളത്തിലേക്ക് ആകർഷിക്കുന്നു. മഴ നനഞ്ഞു നിൽക്കുന്ന കോഴിക്കോടിന്റെ ഭംഗി ക്യാമറയിലൂടെ ഏറ്റവും മനോഹരമായി പകർത്തുന്നവർക്കായി ജില്ലാ ഭരണകൂടം ഫോട്ടോഗ്രഫി മൽസരം നടത്തുന്നു.കോഴിക്കോടിന്റെ മഴ യാണ് വിഷയം.

ഒരാൾക്ക് 5MB യിൽ താഴെ വലുപ്പത്തിലുള്ള 5 ഫോട്ടോകൾ വരെ അയക്കാം.ഫോട്ടോ എടുത്ത സ്ഥലം വ്യക്തമാക്കേണ്ടതാണ്.നിങ്ങളുടെ ഫോട്ടോകൾ കർക്കിടക മാസം അവസാനിക്കുന്നതിനു മുൻപ് താഴെ പറയുന്ന മെയിലിലേക്ക് അയക്കാം.ഫോട്ടോ എടുത്ത വ്യക്തികൾ തന്നെ അയക്കുന്നവയേ സ്വീകരിക്കുകയുള്ളൂ.

First prize : Rs. 10,000/-
Second prize : Rs. 5000/-
Third prize: Rs. 3000/-
Email: contestskkd@gmail.com

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാം.
0495 2371400