മാണിക്ക് പിന്തുണയുമായി കെ.പി.സി.സി

കൈക്കൂലി ആരോപണത്തിൽ മന്ത്രി കെ.എം മാണിക്ക് പിന്തുണയുമായി കെ.പി.സി.സി രംഗത്ത്. മാണിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ തന്നെ അത് തെളിയിക്കണമെന്നും വർഷങ്ങളുടെ രാഷ്ട്രീയ പരിചയമുള്ള മാണിയുടെ പേരിൽ ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് ജനങ്ങൾ വിശ്വസിക്കില്ലെന്നും സുധീരൻ പറഞ്ഞു.
 | 
മാണിക്ക് പിന്തുണയുമായി കെ.പി.സി.സി


തിരുവനന്തപുരം:
കൈക്കൂലി ആരോപണത്തിൽ മന്ത്രി കെ.എം മാണിക്ക് പിന്തുണയുമായി കെ.പി.സി.സി രംഗത്ത്. മാണിയിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. ആരോപണം ഉന്നയിച്ചവർ തന്നെ അത് തെളിയിക്കണമെന്നും വർഷങ്ങളുടെ രാഷ്ട്രീയ പരിചയമുള്ള മാണിയുടെ പേരിൽ ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ അത് ജനങ്ങൾ വിശ്വസിക്കില്ലെന്നും സുധീരൻ പറഞ്ഞു. ടി.എൻ.പ്രതാപൻ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുയെന്നും ഏത് സാഹചര്യത്തിലാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും സുധീരൻ പറഞ്ഞു.

അതേസമയം, കൈക്കൂലി ആരോപണം അതീവഗുരുതരമാണെന്നും അത് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാൻ സർക്കാരിന് കഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നതെന്നും വി.എസ് ആരോപിച്ചു.