പെരിയ ഇരട്ടക്കൊലപാതകം; പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൃപേഷിന്റെ പിതാവ്; സിബിഐ അന്വേഷണം വേണം

പെരിയ ഇരട്ടക്കൊലപാതകത്തില് നടക്കുന്ന പോലീസ് അന്വേഷണത്തില് തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്. കേസില് സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സര്ക്കാര് പ്രഖ്യാപിച്ചില്ലെങ്കില് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന് പറഞ്ഞു.
 | 
പെരിയ ഇരട്ടക്കൊലപാതകം; പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൃപേഷിന്റെ പിതാവ്; സിബിഐ അന്വേഷണം വേണം

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ പറഞ്ഞു.

പിടിയിലായ പീതാംബരന്‍ മാത്രമല്ല പ്രതിയെന്നും, വത്സന്‍, ഓമനക്കുട്ടന്‍, അച്യുതന്‍, രവി എന്നിവര്‍ കൊലയ്ക്ക് പിന്നിലുണ്ടെങ്കിലും കൃഷ്ണന്‍ ആരോപിക്കുന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് കൊലയില്‍ പങ്കുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പിടിച്ചെടുത്ത ആയുധം ഉപയോഗിച്ചല്ല കൊല നടത്തിയത്. പരിശീലനം നേടിയവരാണ് കൊല നടത്തിയത്. ആയുധങ്ങള്‍ ഇവര്‍ ഒളിപ്പിച്ചിരിക്കുകയാണ്. കൊലപാതകത്തിനായി മറ്റു പലരും പണം മുടക്കിയിട്ടുണ്ട്. പീതാംബരനില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്നും കൃഷ്ണന്‍ ആവശ്യപ്പെട്ടു.

മീഡിയ വണ്‍ സംപ്രേഷണം ചെയ്ത കൃഷ്ണന്റെ അഭിമുഖം കാണാം

പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൃപേഷിന്‍റെ പിതാവ്

എന്റെ മകനെ വെട്ടിയ സ്ഥലത്ത് അഞ്ചാറ് വീടുണ്ട്. വെട്ടിയ സമയത്ത് ആ വീടുകളില്‍ ആരുമുണ്ടായിരുന്നില്ല. ശാസ്ത എന്ന് പറയുന്ന വീട്ടില്‍ പത്തിരുപത്തഞ്ച് വണ്ടിയുണ്ട്. പക്ഷേ ആ സമയത്ത് ഒരു കാറും മറ്റൊരു വണ്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയൊക്കെ മാറ്റി. ഇത് ഇവരുടെയെല്ലാം ഒത്താശയിലാണ് നടന്നതെന്നതിന്റെ തെളിവാണെന്നും കൃപേഷിന്റെ പിതാവ് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിലേ എല്ലാ തെളിവും പുറത്തുവരൂ എന്നും കൃപേഷിന്റെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Posted by MediaoneTV on Wednesday, February 20, 2019