‘തന്നെ ഒന്ന് കൊന്നു തരാമോ’? പിണറായിക്കെതിരെ പുതിയ വീഡിയോയുമായി കൃഷ്ണന്‍ നായര്‍

പിണറായിക്കെതിരെ പുതിയ വീഡിയോയുമായി കൃഷ്ണന് നായര്. നേരത്തെ ലൈവ് വീഡിയോയിലൂടെ പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ വ്യക്തിയാണ് കൃഷ്ണന് നായര്. മുഖ്യമന്ത്രി പിണറായി വിജയനും പാര്ട്ടിക്കാരനും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില് ഒന്നേമുക്കാല് ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു ഇനി എന്നെയൊന്ന് കൊന്നുതരുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.
 | 

‘തന്നെ ഒന്ന് കൊന്നു തരാമോ’? പിണറായിക്കെതിരെ പുതിയ വീഡിയോയുമായി കൃഷ്ണന്‍ നായര്‍

കൊച്ചി: പിണറായിക്കെതിരെ പുതിയ വീഡിയോയുമായി കൃഷ്ണന്‍ നായര്‍. നേരത്തെ ലൈവ് വീഡിയോയിലൂടെ പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ വ്യക്തിയാണ് കൃഷ്ണന്‍ നായര്‍. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിക്കാരനും തന്നോട് ചെയ്തത് വലിയ ഉപദ്രവമായിപ്പോയി. അന്ന് മദ്യപിച്ചങ്ങനെ പറഞ്ഞു. അതിന്റെ പേരില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിവരെ അവര് തെറിപ്പിച്ചു ഇനി എന്നെയൊന്ന് കൊന്നുതരുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

‘വയ്യെടോ, ഇങ്ങനെ ജീവിക്കാന്‍ വയ്യ. ഞാനേറ്റവും ഇഷ്ടപ്പെട്ട രണ്ട് മുഖ്യമന്ത്രിമാരുണ്ട് കേരളത്തില്‍. രണ്ടല്ല മൂന്നുപേര്. ഒന്ന് സഖാവ് ഇ.കെ നായനാര്‍, രണ്ട് കെ. കരുണാകരന്‍, ഉമ്മന്‍ചാണ്ടി.’ എന്നു പറഞ്ഞുകൊണ്ടും ഒന്നു കൊന്നുതരാമോയെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു. എന്നെ ആര്‍.എസ്.എസുകാര് കൊന്നാലും കുഴപ്പമില്ല, ബി.ജെ.പിക്കാര് കൊന്നാലും കുഴപ്പമില്ല, കമ്മ്യൂണിസ്റ്റ് കാര് കൊന്നാലും കുഴപ്പമില്ല, എസ്.ഡി.പി.ഐക്കാര് കൊന്നാലും കുഴപ്പമില്ലെന്നും കൃഷ്ണകുമാരന്‍ നായര്‍ പറയുന്നു.

മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈവ് വീഡിയോയില്‍ വന്നതിന് ശേഷം കൃഷ്ണന്‍ നായരുടെ ജോലി നഷ്ടമായിരുന്നു. നാട്ടില്‍ തിരികെയെത്തിയതിന് ശേഷം ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തു. കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂര്‍ സ്വദേശിയാണ് കൃഷ്ണന്‍ നായര്‍.

വീഡിയോ കാണാം.