കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കി ഉത്തരവ്

കണ്ടെയ്ന്മെന്റ് സോണ് നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.
 | 
കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കാനുള്ള അധികാരം ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കി ഉത്തരവ്

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി. കഴിഞ്ഞയാഴ്ചയാണ് ഇതിനുള്ള അധികാരം പോലീസിന് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചത്. ഇന്നലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ.ജയതിലക് പുറത്തിറക്കിയ ഉത്തരവിലാണ് ദുരന്തനിവാരണ അതോറിറ്റിക്ക് ചുമതല നല്‍കിയിരിക്കുന്നത്.

നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല മാത്രമേ ഇനി പോലീസിന് ഉണ്ടാവുകയുള്ളു. സോണ്‍ നിര്‍ണ്ണയവും കോവിഡ് വിവര ശേഖരണവും അതോറിറ്റിയുടെ ചുമതലയിലാവും. ജില്ലാതല അതോറിറ്റിയായിരിക്കും ഇതിനുള്ള ശുപാര്‍ശ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നല്‍കുക. ഇതനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും നിര്‍ണ്ണയിക്കും.

അതേസമയം ഇക്കാര്യത്തില്‍ ആശയക്കുഴപ്പവും ഉടലെടുത്തിട്ടുണ്ട്. പോലീസിന് ചുമതല നല്‍കിക്കൊണ്ടുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ ഉത്തരവ് എത്തിയിരിക്കുന്നത്. എന്നാല്‍ പോലീസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നും പൊലീസുമായി സഹകരിച്ചാവും ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനമെന്നും റവന്യു സെക്രട്ടറി വിശദീകരിച്ചു.