പെരുമഴയില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി വൈദ്യുതി വകുപ്പ്; നിര്‍ദേശങ്ങള്‍ വായിക്കാം

ചെറിയൊരു അശ്രദ്ധ പോലും വന് അപകടത്തിലേക്ക് നയിക്കാവുന്നവയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്. മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്ക്ക് സാധ്യതയും ഏറെയാണ്. സംസ്ഥാനത്ത് മഴക്കെടുതികള് തുടരുമ്പോള് ജനങ്ങള്ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷിതരായിരിക്കാനുള്ള മാര്ഗ്ഗനിര്ദേശങ്ങളാണ് വകുപ്പ് നല്കുന്നത്.
 | 

പെരുമഴയില്‍ വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കി വൈദ്യുതി വകുപ്പ്; നിര്‍ദേശങ്ങള്‍ വായിക്കാം

ചെറിയൊരു അശ്രദ്ധ പോലും വന്‍ അപകടത്തിലേക്ക് നയിക്കാവുന്നവയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങള്‍. മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ക്ക് സാധ്യതയും ഏറെയാണ്. സംസ്ഥാനത്ത് മഴക്കെടുതികള്‍ തുടരുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി വൈദ്യുതി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷിതരായിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് വകുപ്പ് നല്‍കുന്നത്.

നിര്‍ദേശങ്ങള്‍ വായിക്കാം.

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങളുടെ അടിയന്തര ശ്രദ്ധക്ക്…

1. പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍, Postകള്‍, ലൈനുകള്‍ മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവയുടെ സമീപത്ത് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാന്‍സ്‌ഫോര്‍മറുകളിലും മറ്റ് പ്രതിഷ്ഠാപനങ്ങളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സെക്ഷന്‍ ആപ്പീസില്‍ അറിയിക്കണം.
1912 എന്ന toll free നമ്പരിലും 9496001912 എന്ന whats app നമ്പരിലും ഇത് അറിയിക്കാവുന്നതാണ്.

3. ലൈനുകളില്‍ മുട്ടി നില്‍ക്കുന്നതും, ലൈനിന് വളരെ സമീപമുള്ള മരങ്ങളിലും, ശിഖരങ്ങളിലും സ്പര്‍ശിച്ചാല്‍ അപകടസാധ്യത ഉണ്ട്. അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്‍ വന്നാല്‍ ഉടന്‍ വൈദ്യുതി ബോര്‍ഡിനെ അറിയിക്കുക.

4. പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിച്ച് മാത്രം നടക്കുക. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാന്‍ സാധ്യതയുണ്ട്. ജലനിരപ്പ് ഉയരുകയും, ലൈനുകള്‍ താഴ്ന്ന് സുരക്ഷിതമായ അകലം ഇല്ലാത്ത പ്രദേശങ്ങളും ഉണ്ടാവാം. പരിചിതമല്ലാത്ത റൂട്ടുകളിലും റോഡിലും കൂടിയുള്ള യാത്ര കഴിവതും ഒഴിവാക്കുക.

5. കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടന്‍ തന്നെ വിച്ഛേദിക്കണം.

6. ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍, UPS എന്നിവ അടിയന്തിര ആവശ്യങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തിപ്പിക്കുക. ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക.

7. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുന്‍പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ട് കണക്ഷന്‍ വിച്ഛേദിക്കുക.

8. മൊബൈലും, ചാര്‍ജിംഗ് ലൈറ്റും ഉള്‍പ്പടെ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക. കുറച്ചു ദിവസങ്ങള്‍ വൈദ്യുതി തടസ്സപ്പെടാനാണ് സാധ്യത.

9. ഓര്‍ക്കുക, കുറച്ച് ദിവസങ്ങള്‍ വൈദ്യുതി ഇല്ലെങ്കിലും നമുക്ക് തുടര്‍ന്ന് ജീവിക്കാന്‍ സാധിക്കും. പക്ഷേ ഒരൊറ്റ അശ്രദ്ധ മതി, നമ്മുടെ ജീവന്‍ പോകാന്‍. സ്വയം കരുതിയിരിക്കുക.