ആനവണ്ടി എന്ന പേര് കെഎസ്ആര്‍ടിസി രജിസ്റ്റര്‍ ചെയ്തു; ആനവണ്ടി ഡോട്ട് കോം പൂട്ടിക്കാന്‍ വേണ്ടിയെന്ന് ആരോപണം

കെഎസ്ആര്ടിസിയെ ആളുകള് കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് കെഎസ്ആര്ടിസി ട്രേഡ്മാര്ക്ക് രജിസ്ട്രേഷന് എടുത്തു. ആനവണ്ടി ഡോട്ട് കോം എന്ന വെബ്സൈറ്റിനെയും കെഎസ്ആര്ടിസി ബ്ലോഗിനെയും ഇല്ലാതാക്കാന് കോര്പറേഷന് തലപ്പത്തുള്ളവര് നടത്തുന്ന കളികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോപണം. കെഎസ്ആര്ടിസി ബ്ലോഗ് ഉടമ സുജിത്ത് ഭക്തനാണ് ഈ ആരോപണം ഉന്നയിച്ചത്. കര്ണാടക ആര്ടിസിയുമായുള്ള മത്സരത്തില് കെഎസ്ആര്ടിസി എന്ന പേരില് ട്രേഡ് മാര്ക്ക് കിട്ടാതെ വന്നപ്പോഴാണ് ജനങ്ങള് കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് ട്രേഡ് മാര്ക്കിന് അപേക്ഷിച്ചതെന്നാണ് ആരോപണം
 | 

ആനവണ്ടി എന്ന പേര് കെഎസ്ആര്‍ടിസി രജിസ്റ്റര്‍ ചെയ്തു; ആനവണ്ടി ഡോട്ട് കോം പൂട്ടിക്കാന്‍ വേണ്ടിയെന്ന് ആരോപണം

പത്തനംതിട്ട: കെഎസ്ആര്‍ടിസിയെ ആളുകള്‍ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് കെഎസ്ആര്‍ടിസി ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്തു. ആനവണ്ടി ഡോട്ട് കോം എന്ന വെബ്‌സൈറ്റിനെയും കെഎസ്ആര്‍ടിസി ബ്ലോഗിനെയും ഇല്ലാതാക്കാന്‍ കോര്‍പറേഷന്‍ തലപ്പത്തുള്ളവര്‍ നടത്തുന്ന കളികളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോപണം. കെഎസ്ആര്‍ടിസി ബ്ലോഗ് ഉടമ സുജിത്ത് ഭക്തനാണ് ഈ ആരോപണം ഉന്നയിച്ചത്. കര്‍ണാടക ആര്‍ടിസിയുമായുള്ള മത്സരത്തില്‍ കെഎസ്ആര്‍ടിസി എന്ന പേരില്‍ ട്രേഡ് മാര്‍ക്ക് കിട്ടാതെ വന്നപ്പോഴാണ് ജനങ്ങള്‍ കളിയാക്കി വിളിക്കുന്ന ആനവണ്ടി എന്ന പേരിന് ട്രേഡ് മാര്‍ക്കിന് അപേക്ഷിച്ചതെന്നാണ് ആരോപണം.

എറണാകുളത്തുള്ള ഒരു സ്ഥാപനവുമായി ചേര്‍ന്ന് പത്തിലധികം വാക്കുകള്‍ക്കും കെഎസ്ആര്‍ടിസി ട്രേഡ്മാര്‍ക്കിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഭക്തന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ ട്രേഡേമാര്‍ക്കുകള്‍ ലഭിക്കാനായി ലക്ഷങ്ങളാണ് മുടക്കുന്നതെന്നും ഇത് ജനങ്ങളുടെ നികുതിപ്പണമാണെന്നുംതന്റെ സംരംഭമായ ആനവണ്ടി ഡോട്ട് കോമും കെഎസ്ആര്‍ടിസി ബ്ലോഗും എന്ന വെബ്‌സൈറ്റും ആപ്പും പൂട്ടിക്കാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസി മുന്‍ എം ഡി ആന്റണി ചാക്കോ ഇപ്രകാരം ചെയ്തതെന്നും സുജിത്ത് പറഞ്ഞു.

2013 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ ഇപ്പോഴും ഉപയോഗിച്ച് വരുന്ന ആനവണ്ടി.കോം എന്ന വെബ്സൈറ്റ് കെഎസ്ആര്‍ടിസി ബസ്സിന്റെ സമയ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. 2008 മുതല്‍ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് പൂട്ടിക്കാനായി മുന്‍ എംഡി നോട്ടീസ് അയച്ചിരുന്നു. അത് നടക്കാതെ വന്നപ്പോള്‍ കര്‍ണാടക ആര്‍ടിസിയെ കൂട്ടുപിടിച്ച് ട്രേഡ്മാര്‍ക്ക് വയലേഷന്‍ എന്ന് എന്നതരത്തില്‍ അവരെക്കൊണ്ട് നോട്ടീസ് അയപ്പിച്ചു. അവസാനമാണ് ഒരു വര്‍ഷത്തിനുള്ളില്‍ ‘ആനവണ്ടി’ എന്ന പേരിന് കേരളാ ആര്‍ടിസി ട്രേഡ്മാര്‍ക്ക് അപേക്ഷിച്ചു സ്വന്തമാക്കി എടുത്തത്.

ഈ വകയില്‍ ലക്ഷങ്ങളുടെ അഴിമതിയും കെഎസ്ആര്‍ടിസിയില്‍ നടന്നിട്ടുണ്ട് എന്നും ഇനി ഇതും പറഞ്ഞ് ആനവണ്ടി പൂട്ടണം എന്ന് നോട്ടീസ് അയക്കാനാണ് ഉദ്ദേശമെങ്കില്‍ കെഎസ്ആര്‍ടിസി യിലെ സകല അഴിമതികളും തങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്നും ഭക്തന്‍ വ്യക്തമാക്കുന്നു.