അസുഖ ബാധിതന് വെള്ളം വാങ്ങാന്‍ ഇറങ്ങിയ യാത്രികനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസ്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

രോഗബാധിതനായ സഹയാത്രികന് വെള്ളം വാങ്ങാന് ഇറങ്ങിയ യാത്രക്കാരനെ ഉപേക്ഷിച്ച് കെഎസ്ആര്ടിസി ബസ് യാത്ര തുടര്ന്നു. കോട്ടത്തു നിന്ന് വൈക്കത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനൂപ് എന്നയാള്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ അനുഭവം അനൂപ് ഫേസ്ബുക്കില് പങ്കുവെച്ചു. തന്റെ സീറ്റില് ഒപ്പമുണ്ടായിരുന്നയാള് നെഞ്ച് വേദനയാണെന്നും വെള്ളമുണ്ടോ എന്നും ചോദിച്ചതാണ് സംഭവങ്ങള്ക്ക് തുടക്കം. െൈഡ്രവറുടെ അടുത്ത് വിവരം പറഞ്ഞപ്പോള് അടുത്ത് ബേക്കറിയില് നിര്ത്തി.
 | 

അസുഖ ബാധിതന് വെള്ളം വാങ്ങാന്‍ ഇറങ്ങിയ യാത്രികനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സി ബസ്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

രോഗബാധിതനായ സഹയാത്രികന് വെള്ളം വാങ്ങാന്‍ ഇറങ്ങിയ യാത്രക്കാരനെ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ് യാത്ര തുടര്‍ന്നു. കോട്ടത്തു നിന്ന് വൈക്കത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനൂപ് എന്നയാള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തന്റെ അനുഭവം അനൂപ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. തന്റെ സീറ്റില്‍ ഒപ്പമുണ്ടായിരുന്നയാള്‍ നെഞ്ച് വേദനയാണെന്നും വെള്ളമുണ്ടോ എന്നും ചോദിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. െൈഡ്രവറുടെ അടുത്ത് വിവരം പറഞ്ഞപ്പോള്‍ അടുത്ത് ബേക്കറിയില്‍ നിര്‍ത്തി.

വെള്ളം വാങ്ങാന്‍ താന്‍ പുറത്തിറങ്ങിയപ്പോള്‍ ബസ് വിട്ടു. ബാഗ് ബസിനുള്ളില്‍ ആയതിനാല്‍ ഓട്ടോ പിടിച്ച് ബസിനു പിന്നാലെ പോയി. വൈക്കം ഡിപ്പോയില്‍ ചെന്നപ്പോള്‍ നെഞ്ച്വേദന വന്നയാള്‍ തന്റെ ബാഗും പിടിച്ച് വേദന സഹിച്ച് കാത്ത് നില്‍ക്കുന്നു. ബാഗ് തന്നശേഷം വേദനിക്കുന്ന ഒരു ചിരിയോടെ താന്‍ വന്ന ഓട്ടോയില്‍ കയറി അയാള്‍ പോയെന്നും അനൂപ് കുറിക്കുന്നു.

അനൂപിന്റെ പോസ്റ്റ് കാണാം

ജീവിതത്തില്‍ ഉണ്ടാകുന്നത് പ്രിയദര്‍ശന്‍ സിനിമകളേക്കാള്‍ കോമഡി. കോട്ടയം നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസില്‍ സൈഡ് സീറ്റില്‍ ഇരുന്നു മയങ്ങിരുന്ന ഞാന്‍ അടുത്ത് ഇരുന്ന ആളുടെ കരച്ചില്‍ കേട്ടാണ് എണീറ്റത്. കാര്യം തിരക്കിയപ്പോള്‍ നെഞ്ച് വേദന, കറക്കം. വെള്ളം ഉണ്ടോ എന്നൊക്കെ ചോദിച്ചുള്ള നെടുവീര്‍പ്പ് കണ്ടപ്പോള്‍ വേഗം ഡ്രൈവറുടെ അടുത്തു ചെന്ന് കാര്യം പറഞ്ഞപ്പോള്‍ പുള്ളി ആദ്യത്തെ ബേക്കറി കടയില്‍ വണ്ടി ചവിട്ടി. വെള്ളം മേടിക്കാന്‍ ചാടി ഇറങ്ങിയ വഴി നോക്കിയപ്പോള്‍ കാണുന്നത് എനിക്ക് റ്റാറ്റാ തന്നുകൊണ്ട് വിട്ടു പോകുന്ന കെഎസ്ആര്‍ടിസി ബസിനെ. നടു റോട്ടില്‍ ഞാനും. പ്രശനം അതും അല്ല. ബാഗ് വണ്ടിയുടെ അകത്ത്. അവിടുന്ന് കിട്ടിയ ഓട്ടോ പിടിച്ചു വൈക്കം ഡിപ്പോ ചെന്നപ്പോള്‍ നെഞ്ച് വേദന വന്ന രോഗി എന്റെ ബാഗും ആയി വൈക്കം ഡിപ്പോയില്‍ വേദന സഹിച്ചു നില്‍ക്കുന്നു. സമയം പോയതുകൊണ്ട് വിട്ടു പോയെന്നു ബസ്. അല്പം കാരുണ്യം പോലും ഇല്ലാതെ വീട്ടില്‍ എത്താന്‍ പായുന്ന ഏമാന്‍മാര്‍ ഓര്‍ക്കുക. രോഗം ആര്‍ക്കും എപ്പോഴും വരാം. വീട്ടില്‍ ഉള്ളവരെ ഒരു നിമിഷം ഓര്‍മിക്കുക

Nb: എറണാകുളത്തെ ഡിപ്പോ വണ്ടിയാണ്. ഒന്ന് കൂടി എഴുതി ചേര്‍ക്കുന്നു. നെഞ്ച് വേദന വന്നയാള്‍ ബാഗ് ഏല്പിച്ച ശേഷം ഓട്ടോയില്‍ കയറി പോയി. വേദനിക്കുന്ന ഒരു ചിരിയോടെ. ദൈവം കാക്കട്ടെ അയാളെ. വണ്ടി ഇടിച്ചു വീണാല്‍ ഫോട്ടോ എടുത്തു രസിക്കുന്ന നാട്ടില്‍ അല്ലെ നമ്മള്‍ ജീവിക്കുന്നത്