കെഎസ്ആര്‍ടിസി ഇനി വൈദ്യുതിയിലും ഓടും; ആദ്യ ഇലകട്രിക് ബസ് കേരളത്തില്‍

കെഎസ്ആര്ടിസി ഇലക്ട്രിക് ബസ് യുഗത്തിലേക്ക് പ്രവേശിക്കുന്നു. ജൂണ് 18 മുതലാണ് സര്വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് 15 ദിവസം പരീക്ഷണാടിസ്ഥാനത്തില് സര്വീസ് നടത്തുന്ന ബസ് പിന്നീട് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും സര്വീസിന് എത്തിക്കും. ആദ്യ ഇലക്ട്രിക് ബസ് തിരുവനന്തപുരം സെന്ട്രല് വര്ക്ക്ഷോപ്പില് എത്തി.
 | 

കെഎസ്ആര്‍ടിസി ഇനി വൈദ്യുതിയിലും ഓടും; ആദ്യ ഇലകട്രിക് ബസ് കേരളത്തില്‍

കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് യുഗത്തിലേക്ക് പ്രവേശിക്കുന്നു. ജൂണ്‍ 18 മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് 15 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന ബസ് പിന്നീട് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും സര്‍വീസിന് എത്തിക്കും. ആദ്യ ഇലക്ട്രിക് ബസ് തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തി.

കെഎസ്ആര്‍ടിസി ഇനി വൈദ്യുതിയിലും ഓടും; ആദ്യ ഇലകട്രിക് ബസ് കേരളത്തില്‍

40 പുഷ്ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. ജിപിഎസ്, സിസിടിവി തുടങ്ങിയ ആധുനിക സംവിധാനങ്ങളും എന്റര്‍ടെയിന്‍മെന്റ് സംവിധാനങ്ങളും ബസിലുണ്ട്. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് എന്ന കമ്പനിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ കമ്പനിക്ക് സര്‍വീസുണ്ട്.

കെഎസ്ആര്‍ടിസി ഇനി വൈദ്യുതിയിലും ഓടും; ആദ്യ ഇലകട്രിക് ബസ് കേരളത്തില്‍

ചൈനീസ് നിര്‍മാതാവായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകള്‍ നിര്‍മിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. സര്‍വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം ഇലക്ട്രിക് ബസുകള്‍ സര്‍വീസിനിറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്. ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനാണ് പദ്ധതി.