കെ.എസ്.ആർ.ടി.സി പെൻഷൻ: സർക്കാർ 20 കോടി നൽകുമെന്ന് തിരുവഞ്ചൂർ

കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിന് സർക്കാർ 20 കോടി രൂപ നൽകുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാമാസവും 15നകം പെൻഷൻ നൽകാൻ നടപടികളെടുത്തിട്ടുണ്ട്. കെഎസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
 | 
കെ.എസ്.ആർ.ടി.സി പെൻഷൻ: സർക്കാർ 20 കോടി നൽകുമെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിന് സർക്കാർ 20 കോടി രൂപ നൽകുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എല്ലാമാസവും 15നകം പെൻഷൻ നൽകാൻ നടപടികളെടുത്തിട്ടുണ്ട്. കെഎസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കോർപ്പറേഷന്റെ നിലവിലുള്ള വരുമാനം 5.65 കോടി രൂപയാണ്. ഇത് ഏഴുകോടി രൂപയാക്കാനാണ് ശ്രമം. കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസ് ജൂലൈ ഏഴിന് തുടങ്ങുമെന്നും തിരുവഞ്ചൂർ പറഞ്ഞു. കെ.യു.ആർ.ടി.സി ജൻ റം ബസുകളുടെ എണ്ണം 750 ആക്കും. കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളിൽ ഇൻഡ്യൻ കോഫി ഹൗസുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.