പമ്പ സര്‍വീസ് വിജയം; കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്

ശബരിമല സീസണില് നിലയ്ക്കല്-പമ്പ റൂട്ടില് സര്വീസ് നടത്തിയ ഇലക്ട്രിക് ബസുകള് വിജയമെന്ന് വിലയിരുത്തല്. മുഖ്യമന്ത്രി പിണറായി വിജയന് ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. 10 വര്ഷത്തേക്ക് വാടകക്കെടുത്ത ഇ-ബസുകള് ഇനി ദീര്ഘദൂര സര്വീസുകള്ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 | 
പമ്പ സര്‍വീസ് വിജയം; കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്

തിരുവനന്തപുരം: ശബരിമല സീസണില്‍ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ സര്‍വീസ് നടത്തിയ ഇലക്ട്രിക് ബസുകള്‍ വിജയമെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയിസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. 10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇ-ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അഞ്ച് ഇലക്ട്രിക് എസി ബസുകളാണ് ശബരിമലയില്‍ സര്‍വീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്റര്‍ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചുവെന്നും വൈദ്യുതി ചാര്‍ജും വാടകയും ഒഴിവാക്കിയാല്‍ ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെഎസ്ആര്‍ടിസിക്ക് ലഭിച്ചുവെന്നുമാണ് വിലയിരുത്തുന്നത്. ഡീസല്‍ എസി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് 6 രൂപ മാത്രമാണ് ചെലവ്.

വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് ഇവ ചാര്‍ജ് ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഓട്ടോ മൊബൈല്‍ ഇലക്ട്രിക് ഓട്ടോകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലാണെന്നും പോസ്റ്റില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പോസ്റ്റ് വായിക്കാം

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകള്‍ക്ക് വന്‍ സ്വീകാര്യത . ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സര്‍വ്വീസ് വിജയമാണെന്നാണ് വിലയിരുത്തല്‍.

അഞ്ച് ഇലക്ട്രിക് എ സി ബസുകളാണ് അയ്യപ്പഭക്തര്‍ക്കായി KSRTC സര്‍വീസ് നടത്തിയത്. ഒരു ദിവസം ശരാശരി 360 കിലോമീറ്റര്‍ ഒരു ബസ് ഓടി. കിലോമീറ്ററിന് 110 രൂപ നിരക്കില്‍ വരുമാനവും ലഭിച്ചു. വൈദ്യുതി ചാര്‍ജ്ജും വെറ്റ്‌ലീസ് ചാര്‍ജ്ജും ഒഴിവാക്കിയാല്‍ , ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെ എസ് ആര്‍ ടി സി നേടി.

ഡീസല്‍ എ സി ബസുകള്‍ക്ക് കിലോമീറ്ററിന് 31 രൂപ ഇന്ധന ഇനത്തില്‍ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് 6 രൂപയാണ് ചെലവ്. വൈദ്യുതി ചാര്‍ജ് കുറഞ്ഞ രാത്രി സമയത്താണ് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നത്. പുകമലിനീകരണം ഇല്ലാതായതോടെ അന്തരീക്ഷ മലിനീകരണവും കുറയുമെന്നതാണ് പ്രത്യേകത.10 വര്‍ഷത്തേക്ക് വാടകക്കെടുത്ത ഇ- ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കും.

ഇലക്ട്രിക് വാഹനങ്ങളെ സാര്‍വ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ ഇ-വെഹിക്കിള്‍ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. കേരള ഓട്ടോ മൊബൈല്‍സ് ആകട്ടെ ഇലക്ട്രിക് ഓട്ടോകള്‍ വാണിജ്യ അടിസ്ഥാനത്തില്‍ നിരത്തിലിറക്കാനുള്ള പരിശ്രമത്തിലുമാണ്.

സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിലേക്ക് ചുവടുവെച്ച ഇലക്ട്രിക് ബസുകൾക്ക് വൻ സ്വീകാര്യത . ശബരിമല സീസണിലെ ഇലക്ട്രിക്…

Posted by Chief Minister's Office, Kerala on Wednesday, January 16, 2019