സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സാങ്കേതിക സര്വകലാശാല (കെടിയു) നടത്താനിരുന്ന പരീക്ഷകള് മാറ്റി.
 | 
സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ജൂലൈ 1 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അറിയിച്ചു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷാകര്‍ത്താക്കളും പരാതികള്‍ നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ എം.എസ്.രാജശ്രീ അറിയിച്ചു.