കൈകള്‍ കെട്ടിയിട്ട് കുമ്മനത്തിന്റെ പ്രതിഷേധം; അല്‍പം പക്വത കാണിക്കൂ എന്ന് സോഷ്യല്‍ മീഡിയ; ട്വീറ്റ് കാണാം

ആദിവാസി യുവാവിനെ ആള്ക്കൂട്ടം മര്ദ്ദിച്ചുകൊന്ന സംഭവത്തില് പ്രതിഷേധിച്ച് കൈകള് കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള് കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല് പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്ഗ്ഗം മലയാളികള്ക്ക് അത്ര രസിച്ചില്ല. അല്പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില് ഒന്ന്.
 | 

കൈകള്‍ കെട്ടിയിട്ട് കുമ്മനത്തിന്റെ പ്രതിഷേധം; അല്‍പം പക്വത കാണിക്കൂ എന്ന് സോഷ്യല്‍ മീഡിയ; ട്വീറ്റ് കാണാം

ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൈകള്‍ കെട്ടി പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊല്ലപ്പെട്ട മധുവിന്റെ ചിത്രങ്ങളിലേതുപോലെ കൈകള്‍ കെട്ടിയാണ് കുമ്മനം പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത മാര്‍ഗ്ഗം മലയാളികള്‍ക്ക് അത്ര രസിച്ചില്ല. അല്‍പം പക്വത കാണിക്കൂ എന്നാണ് ട്വീറ്റിന് ലഭിച്ച കമന്റുകളില്‍ ഒന്ന്.

കുമ്മനം ഫാന്‍സിഡ്രസ് നടത്തി മുതലെടുക്കുകയാണെന്നും മനസില്‍ വേദനയുണ്ടാക്കിയ സംഭവം ഇത്തരം കോമാളിത്തരങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ചിലര്‍ എഴുതി. വേഷം കെട്ടി അപഹാസ്യനാകുകയാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

ട്വീറ്റ് കാണാം

എന്തൊരു ദുരന്തമാ ഇതൊക്കെ !! പല സ്റ്റൈലിൽ നിന്ന് പോസ് ചെയ്ത് നോക്കീട്ട് അതിൽ നല്ലതു നോക്കി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നു!!

Posted by Sreevidhya Sreekumar on Saturday, February 24, 2018

 

ഇതിലും വലിയ അശ്ലീലം സ്വപ്നങ്ങളിൽ മാത്രം …

Posted by Sakeer Vc on Saturday, February 24, 2018

പട്ടിണിയും മരണവും സഹിയ്ക്കാം …. ഈ ആക്ഷേപഹാസ്യ പ്രകടനങ്ങളെ എന്തു ചെയ്യണം…. ഇവരുടെയൊക്കെ ആഘോഷ വിനോദയാത്രകളാവും ഇനി ആ പാവങ്ങൾ അനുഭവിയ്ക്കേണ്ടി വരുന്ന അടുത്ത ദുരന്തം

Posted by M S Anish Kumar on Saturday, February 24, 2018