കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാന്‍ മത്സരം; ഏറ്റവും കൂടുതല്‍ ലൈക്ക് ‘കുമ്മനാനയ്ക്ക്’

കൊച്ചി മെട്രോയുടെ ചിഹ്നമായ പറക്കുന്ന കുഞ്ഞനാനയ്ക്ക് പേരിടാന് ഒരു മത്സരം സംഘടിപ്പിച്ചതാണ് മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. പക്ഷേ പോസ്റ്റിനേക്കാള് ലൈക്ക് വാരിക്കൂട്ടിയത് ഇതിന് ലഭിച്ച ഒരു കമന്റിനാണ്. 'കുമ്മനാന' എന്ന പേര് നിര്ദേശിച്ചുകൊണ്ട് ലിജോ വര്ഗീസ് എന്ന ഫേസ്ബുക്ക് യൂസര് നല്കിയ പേരാണ് പോസ്റ്റില് ഏറ്റവും പോപ്പുലറായത്. മെട്രോ ഉദ്ഘാടന യാത്രയില് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം യാത്ര ചെയ്ത സംഭവത്തില് പരിഹാസവുമായി സോഷ്യല് മീഡിയ രംഗത്തെത്തിയിരുന്നു.
 | 

കൊച്ചി മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേരിടാന്‍ മത്സരം; ഏറ്റവും കൂടുതല്‍ ലൈക്ക് ‘കുമ്മനാനയ്ക്ക്’

കൊച്ചി മെട്രോയുടെ ചിഹ്നമായ പറക്കുന്ന കുഞ്ഞനാനയ്ക്ക് പേരിടാന്‍ ഒരു മത്സരം സംഘടിപ്പിച്ചതാണ് മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. പക്ഷേ പോസ്റ്റിനേക്കാള്‍ ലൈക്ക് വാരിക്കൂട്ടിയത് ഇതിന് ലഭിച്ച ഒരു കമന്റിനാണ്. ‘കുമ്മനാന’ എന്ന പേര് നിര്‍ദേശിച്ചുകൊണ്ട് ലിജോ വര്‍ഗീസ് എന്ന ഫേസ്ബുക്ക് യൂസര്‍ നല്‍കിയ പേരാണ് പോസ്റ്റില്‍ ഏറ്റവും പോപ്പുലറായത്. മെട്രോ ഉദ്ഘാടന യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം യാത്ര ചെയ്ത സംഭവത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.

കുമ്മനടി എന്ന സോഷ്യല്‍ മീഡിയ പ്രയോഗം പിന്നീട് അര്‍ബന്‍ ഡിക്ഷണറിയില്‍ പോലും സ്ഥാനം പിടിച്ചിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് മെട്രോ ആനയ്ക്ക് ഇപ്പോള്‍ കുമ്മനാന എന്ന പേര് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. പേര് നിര്‍ദേശിക്കാനുള്ള പോസ്റ്റിന് വെള്ളിയാഴ്ച 3.30ഓടെ 3400ലേറെ ലൈക്കുകളാണ് ലഭിച്ചതെങ്കില്‍ കുമ്മനാന 7300ലേറെ ലൈക്കുകളുമായി മുന്നിലാണ്. ഇതിനെ പിന്തുണക്കുന്നവര്‍ കുമ്മനാന ഹാഷ്ടാഗും കമന്റുകളില്‍ നല്‍കുന്നുണ്ട്.

കുമ്കി എന്ന പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും കുമ്മനാനയ്ക്കാണ് പിന്തുണ കൂടുതല്‍. ഡിസംബര്‍ നാല് വരെയാണ് നീലനിറത്തിലുള്ള പറക്കുന്ന കുഞ്ഞനാനയ്ക്ക് പേര് നല്‍കാന്‍ അവസരമുള്ളത്. ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന ആദ്യത്തെ മൂന്ന് പേരുകളില്‍ നിന്നായിരിക്കും ആനയുടെ പേര് തീരുമാനിക്കുകയെന്നാണ് പോസ്റ്റ് പറയുന്നത്.