ഭരണത്തിലെത്തിയാല്‍ സിപിഎം വാഗ്ദാനം ചെയ്യുന്ന വികസനം നല്ലതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ഭരണം ലഭിച്ചാല് സിപിഐഎം വാഗ്ദാനം ചെയ്യുന്ന വികസനം നല്ല കാര്യമാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇത് വ്യക്തമാക്കിയത്. ഭരണം മാറി വന്നാലും ഭരണത്തുടര്ച്ച ഉണ്ടാകണം.എല്ഡിഎഫ് ആയാലും യുഡിഎഫ് ആയാലും അടിസ്ഥാന നയങ്ങളില് വ്യത്യാസമുണ്ടാകില്ലെന്ന് വരുന്നത് കേരളത്തിന് നല്ലതാണ്.
 | 

ഭരണത്തിലെത്തിയാല്‍ സിപിഎം വാഗ്ദാനം ചെയ്യുന്ന വികസനം നല്ലതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
കൊച്ചി: ഭരണം ലഭിച്ചാല്‍ സിപിഐഎം വാഗ്ദാനം ചെയ്യുന്ന വികസനം നല്ല കാര്യമാണെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇത് വ്യക്തമാക്കിയത്. ഭരണം മാറി വന്നാലും ഭരണത്തുടര്‍ച്ച ഉണ്ടാകണം.എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും അടിസ്ഥാന നയങ്ങളില്‍ വ്യത്യാസമുണ്ടാകില്ലെന്ന് വരുന്നത് കേരളത്തിന് നല്ലതാണ്. ഭരണ കാര്യങ്ങള്‍ക്ക് തുടര്‍ച്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം സമുദായത്തിലെ വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ ലീഗിന്റെ നിലപാട് പ്രശംസനീയമാണെന്ന പിണറായിയുടെ പ്രസ്താവന വസ്തുതയാണ്. സംഘപരിവാറിനെയും, ബിജെപിയെയും സിപിഐഎം ശക്തിയായി പ്രതിരോധിക്കുന്നുണ്ട്. എന്നു കരുതി എല്‍ഡിഎഫുമായോ, സിപിഐഎമ്മുമായോ ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഈ കാലത്ത് കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെ ഒന്നിച്ചെതിര്‍ക്കേണ്ടി വരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

തനിക്കൊരിക്കലും മുഖ്യമന്ത്രിയാകുവാന്‍ മോഹമില്ല.ഇപ്പോള്‍ എത്തിയ പദവികളുടെ താഴോട്ട് മാത്രമെ ഇനി നോട്ടമുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോള്‍ വല്ലാത്ത തിരക്കാണ്.ഒന്നിനും സമയമില്ലെന്നും, മതപരമായി പറഞ്ഞാല്‍ ധൃതി പിശാചിന്റെ അടയാളമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്നും, വിട്ടുവീഴ്ചയ്ക്കും, മധ്യസ്ഥതയ്ക്കുമൊക്കെയാണ് ലീഗ് പണ്ടേ അറിയപ്പെടുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ കുറച്ചുകൂടി ഐക്യമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നെന്നും, ആ അഭിപ്രായം സോണിയ ഗാന്ധിയോട് പറഞ്ഞതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അഞ്ചുവര്‍ഷത്തിനിടയില്‍ യുഡിഎഫ് വിടേണ്ടതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, യുഡിഎഫിന് ഒരവസരം കൂടി കിട്ടാതിരിക്കേണ്ട കാര്യമെന്താണെന്നും കുഞ്ഞാലിക്കുട്ടി അഭിമുഖത്തില്‍ ചോദിക്കുന്നു. അതേസമയം മാണി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞെന്നും, മന്ത്രിയാകണോ, വേണ്ടയോ എന്നുളളത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.