കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് 16 പേരോളം കുടുങ്ങിക്കിടക്കുന്നു; 3 പേരെ രക്ഷപ്പെടുത്തി

കുറാഞ്ചേരിയില് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് 16 പേരോളം കുടുങ്ങിക്കിടക്കുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ മെഡിക്കല് കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. തൃശൂര്-ഷൊര്ണൂര് റോഡ് പൂര്ണമായും അടച്ചിട്ടിരിക്കുകയാണ്.
 | 

കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് 16 പേരോളം കുടുങ്ങിക്കിടക്കുന്നു; 3 പേരെ രക്ഷപ്പെടുത്തി

തൃശൂര്‍: കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് 16 പേരോളം കുടുങ്ങിക്കിടക്കുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തൃശൂര്‍-ഷൊര്‍ണൂര്‍ റോഡ് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.

ചെറുതുരുത്തിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നാല് പേര്‍ കുടുങ്ങി കിടക്കുകയാണ്. ജില്ലയിലെ രണ്ട് ആശുപത്രികളില്‍ വെള്ളം കയറി. രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റുകയാണ്. തൃശൂര്‍ കുറ്റൂര്‍ റെയില്‍വെ മതിലിടിഞ്ഞ് വീണ് ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാലക്കാട്-തൃശൂര്‍ റോഡുകളും കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയും അടച്ചിട്ടിരിക്കുകയാണ്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രദേശങ്ങളിലേക്ക് ആംബുലന്‍സ് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. റാന്നി മേഖലയില്‍ പല സ്ഥലങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. രാവിലെ അതിരപ്പിള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്തേക്ക് വിവിധ ദൗത്യ സേനകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തൃശൂരിലെ കൈനൂര്‍, പുത്തൂര്‍, പെരിങ്ങാവ്, പാട്ടുരായ്ക്കല്‍, കണ്ണംകുളങ്ങര മേഖലകളും വെള്ളത്തിനടയിലാണ്.