ശുചീകരണ യജ്ഞം അവസാനിക്കുന്നു; കുട്ടനാട്ടിലെ വീടുകള്‍ താമസയോഗ്യമാക്കി

പത്തനംതിട്ട, ആലപ്പുഴ ജില്ലകളില് നടത്തിവരുന്ന ശുചീകരണ യജ്ഞം അവസാനിക്കുന്നു. മണ്ണടിഞ്ഞ് കയറിയ 90 ശതമാനം വീടുകളും താമസയോഗ്യമാക്കി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധിപേരും സന്നദ്ധപ്രവര്ത്തകരും അടങ്ങിയ വലിയൊരു സംഘമാണ് കുട്ടനാട് ഉള്പ്പെടെയുള്ള പ്രളയ ബാധിത മേഖലകളില് ശുചീകരണ യജ്ഞവുമായി മുന്നിട്ടിറങ്ങിയത്. അതേസമയം അപ്പര് കുട്ടനാട്ടില് നടക്കുന്ന ശുചീകരണ പരിപാടികള് തുടരും. അവിടെ ഇനിയും നിരവധി പേര് വീടുകളിലേക്ക് മടങ്ങാന് ബാക്കിയുണ്ട്.
 | 

ശുചീകരണ യജ്ഞം അവസാനിക്കുന്നു; കുട്ടനാട്ടിലെ വീടുകള്‍ താമസയോഗ്യമാക്കി

ആലപ്പുഴ: പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നടത്തിവരുന്ന ശുചീകരണ യജ്ഞം അവസാനിക്കുന്നു. മണ്ണടിഞ്ഞ് കയറിയ 90 ശതമാനം വീടുകളും താമസയോഗ്യമാക്കി. രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധിപേരും സന്നദ്ധപ്രവര്‍ത്തകരും അടങ്ങിയ വലിയൊരു സംഘമാണ് കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രളയ ബാധിത മേഖലകളില്‍ ശുചീകരണ യജ്ഞവുമായി മുന്നിട്ടിറങ്ങിയത്. അതേസമയം അപ്പര്‍ കുട്ടനാട്ടില്‍ നടക്കുന്ന ശുചീകരണ പരിപാടികള്‍ തുടരും. അവിടെ ഇനിയും നിരവധി പേര്‍ വീടുകളിലേക്ക് മടങ്ങാന്‍ ബാക്കിയുണ്ട്.

കുട്ടനാട്-അപ്പര്‍കുട്ടനാട് മേഖലകളില്‍ നിന്ന് ഏതാണ്ട് രണ്ട് ലക്ഷത്തോളം പേരാണ് പ്രളയക്കെടുതി കാരണം ദുരിതാശ്വാസ ക്യംപുകളില്‍ അഭയം പ്രാപിച്ചിരുന്നത്. ഇതില്‍ മുക്കാല്‍ ഭാഗത്തോളം പേര്‍ വീടുകളിലേക്ക് തിരികെ വന്നിട്ടുണ്ട്. വീടുകള്‍ വൃത്തിയാക്കാനുള്ള ജനകീയ ശ്രമത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ആലപ്പുഴ ജില്ലയിലെത്തിയത്. മൂന്ന് ദിവസത്തെ കഠിനശ്രമത്തിന് ശേഷമാണ് കുട്ടനാട്ടിലെ വീടുകളില്‍ നിന്ന് ചെളി നീക്കം ചെയ്തിരിക്കുന്നത്.

അപ്പര്‍ കുട്ടനാട്ടില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ ശുചീകരണം നിര്‍ത്തില്ല. കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങുന്നതിന് അനുസരിച്ച് ശുചീകരണവും നടക്കും. ഇനിയും വെള്ളം ഇറങ്ങിയിട്ടില്ലാത്ത പാടവരമ്പുകളിലുള്ള ഏതാനും വീടുകള്‍ ഒഴികെ കുട്ടനാട്ടിലെ മുഴുവന്‍ വീടുകളും വൃത്തിയായിക്കഴിഞ്ഞതായി സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു. ചില വീടുകളില്‍ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.