കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം മോഷണം? ആരോപണവുമായി സംവിധായകന്‍ സുദേവന്‍

മിമിക്രി, ചലച്ചിത്ര താരം കോട്ടയം നസീര് സംവിധാനം നിര്വഹിച്ച കുട്ടിച്ചന് എന്ന ഷോര്ട്ട് ഫിലിം മോഷണമെന്ന ആരോപണവുമായി സംവിധായകന് സുദേവന് രംഗത്ത്. താന് രചനയും സംവിധാനവും നിര്വഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധന് എന്ന ഭാഗത്തിന്റെ ആശയവും പരിചരണരീതിയും കുട്ടിച്ചനില് അതേപടി ഉപയോഗിച്ചിരിക്കുകയാണെന്ന് സുദേവന് ആരോപിക്കുന്നു. ഇതുപോലെ മുന്നോട്ടു പോകുന്നത് ശരിയായിരിക്കില്ലെന്ന് സുദേവന് ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്ത തുറന്ന കത്തില് പറയുന്നു.
 | 
കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം മോഷണം? ആരോപണവുമായി സംവിധായകന്‍ സുദേവന്‍

കൊച്ചി: മിമിക്രി, ചലച്ചിത്ര താരം കോട്ടയം നസീര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച കുട്ടിച്ചന്‍ എന്ന ഷോര്‍ട്ട് ഫിലിം മോഷണമെന്ന ആരോപണവുമായി സംവിധായകന്‍ സുദേവന്‍ രംഗത്ത്. താന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ആശയവും പരിചരണരീതിയും കുട്ടിച്ചനില്‍ അതേപടി ഉപയോഗിച്ചിരിക്കുകയാണെന്ന് സുദേവന്‍ ആരോപിക്കുന്നു. ഇതുപോലെ മുന്നോട്ടു പോകുന്നത് ശരിയായിരിക്കില്ലെന്ന് സുദേവന്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ സുദേവന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രചാരണത്തിന് സൂപ്പര്‍താരങ്ങള്‍ വരെ ഒപ്പമുള്ള കുട്ടിച്ചന്‍ സുദേവന്റെ ചിത്രത്തിലെ വൃദ്ധന്‍ എന്ന സെഗ്മെന്റ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് സംവിധായകന്‍ ഡോ.ബിജു ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത് നഗ്നമായ കോപ്പിയടിയാണെന്നും സുദേവന്‍ നിയമപരമായി നീങ്ങണമെന്നും ഡോ.ബിജു അഭിപ്രായപ്പെട്ടു. കോട്ടയം നസീര്‍ മാപ്പു പറയണമെന്ന് നടനും നിര്‍മാതാവുമായി പ്രകാശ് ബാരെയും ആവശ്യപ്പെട്ടു.

സുദേവന്റെ പോസ്റ്റ് വായിക്കാം

ശ്രീ :കോട്ടയം നസീര്‍ അറിയുവാന്‍ .
അനുകരണകലയിലൂടെ മലയാളികള്‍ക്ക് പരിചിതനായിട്ടുള്ള താങ്കള്‍ ഇപ്പോള്‍ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കള്‍ക്ക് ശോഭിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചന്‍ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്സ് ട്രസ്‌ററ് നിര്‍മ്മിച്ച് ഞാന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയില്‍ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവന്‍

ശ്രീ :കോട്ടയം നസീർ അറിയുവാൻ .അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക്…

Posted by Sudevan Peringode on Wednesday, February 20, 2019

കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ…

Posted by Bijukumar Damodaran on Wednesday, February 20, 2019

Mimicry is a form of adulation! Thats what Kottayam Nazeer has done now by plagiarising your work Sudevan. Nazeer should…

Posted by Prakash Bare on Wednesday, February 20, 2019