കെ.വി തോമസുമായി ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി; എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

കോണ്ഗ്രസ് എം.പി കെ.വി തോമസുമായി ബി.ജെ.പിയുടെ ദേശീയ നേതാക്കള് ചര്ച്ച നടത്തിയാതായി റിപ്പോര്ട്ട്. സ്മൃതി ഇറാനി ഇന്നലെയും നിര്മ്മലാ സീതാരാമന്റെ നേതൃത്വത്തില് ഇന്നും കെ വി തോമസുമായി ഫോണില് ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനും കെ.വി തോമസുമായി ചര്ച്ച നടത്തിയതായും റിപ്പോര്ട്ടുകളുണ്ട്. ടോം വടക്കന്റെ നേതൃത്വത്തില് കെ.വി തോമസിനെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങള് നടത്തുന്നതായി റിപ്പോര്ട്ടുകള് നേരത്തെ പുറത്തുവന്നിരുന്നു.
 | 
കെ.വി തോമസുമായി ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തി; എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി കെ.വി തോമസുമായി ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തിയാതായി റിപ്പോര്‍ട്ട്. സ്മൃതി ഇറാനി ഇന്നലെയും നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഇന്നും കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനും കെ.വി തോമസുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടോം വടക്കന്റെ നേതൃത്വത്തില്‍ കെ.വി തോമസിനെ ബി.ജെ.പിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുചാടാന്‍ കെ.വി തോമസ് തയ്യാറായേക്കും. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വവുമായി കെ.വി തോമസ് ചര്‍ച്ച നടത്തിയ കാര്യം സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന തേനൃത്വം വിഷയത്തില്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. കെ.വി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതും പാര്‍ട്ടിയില്‍ പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെതാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

എറണാകുളത്ത് കെ.വി തോമസ് എന്‍.ഡി.എ ടിക്കറ്റില്‍ മത്സരിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കെ.വി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എറണാകുളത്ത് വലിയ വോട്ട് ശതമാനം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. സോണിയാ ഗാന്ധി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ട് കെ.വി തോമസുമായി സമവായ ചര്‍ച്ചകള്‍ നടത്താനാണ് സാധ്യത.