ജല അതോറിറ്റിയുടെ പമ്പിംഗ് പലയിടങ്ങളിലും മുടങ്ങി; ശുദ്ധജല ഉപയോഗം നിയന്ത്രിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: വാട്ടര് അതോറിറ്റിയുടെ പമ്പിംഗ് സംസ്ഥാനത്ത് പലയിടങ്ങളിലും മുടങ്ങി. ഇതുമൂലം ശുദ്ധജലത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ നദികളും അവയുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. പെരിയാറില് ചെളിയുടെ അംശം കൂടുതലായതിനാല് ആലുവയിലെ പമ്പിംഗ് നിര്ത്തിവെച്ചു. കൊച്ചി സിറ്റിയിലെയും 11 പഞ്ചായത്തുകളിലെയും ജലവിതരണത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പമ്പ, ഭാരതപ്പുഴ, ചാലിയാര് തുടങ്ങിയ നദികളില് നിന്നുളള ശുദ്ധജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. വാട്ടര് അതോറിറ്റിയുടെ പമ്പ് സെറ്റുകള് പലതും കേടായെന്നാണ് വിവരം. ശുദ്ധീകരണ പ്ലാന്റുകള് പ്രവര്ത്തനരഹിതമാവുകയും ചെയ്തു. ഈ സാഹചര്യത്തില്
 | 

ജല അതോറിറ്റിയുടെ പമ്പിംഗ് പലയിടങ്ങളിലും മുടങ്ങി; ശുദ്ധജല ഉപയോഗം നിയന്ത്രിക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സംസ്ഥാനത്ത് പലയിടങ്ങളിലും മുടങ്ങി. ഇതുമൂലം ശുദ്ധജലത്തിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എല്ലാ നദികളും അവയുടെ കൈവഴികളും കരകവിഞ്ഞ് ഒഴുകുകയാണ്. പെരിയാറില്‍ ചെളിയുടെ അംശം കൂടുതലായതിനാല്‍ ആലുവയിലെ പമ്പിംഗ് നിര്‍ത്തിവെച്ചു. കൊച്ചി സിറ്റിയിലെയും 11 പഞ്ചായത്തുകളിലെയും ജലവിതരണത്തെ ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

പമ്പ, ഭാരതപ്പുഴ, ചാലിയാര്‍ തുടങ്ങിയ നദികളില്‍ നിന്നുളള ശുദ്ധജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ് സെറ്റുകള്‍ പലതും കേടായെന്നാണ് വിവരം. ശുദ്ധീകരണ പ്ലാന്റുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ശുദ്ധജല വിതരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച് വെളളം അവശ്യമുളള പ്രദേശങ്ങളില്‍ എത്തിക്കാനാണ് നിര്‍ദേശം. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് നിര്‍ദേശമുണ്ടായത്. മഴ നാലു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.