മുത്തൂറ്റ് സമരം; കട്ടപ്പന ശാഖയിലെ വനിതാ മാനേജരുടെ തലയില്‍ മീന്‍വെള്ളം ഒഴിച്ചു

മുത്തൂറ്റ് ഫിനാന്സ് ഓഫീസ് തുറക്കാനെത്തിയ വനിതാ മാനേജരുടെ തലയില് മീന് വെള്ളം ഒഴിച്ചു.
 | 
മുത്തൂറ്റ് സമരം; കട്ടപ്പന ശാഖയിലെ വനിതാ മാനേജരുടെ തലയില്‍ മീന്‍വെള്ളം ഒഴിച്ചു

ഇടുക്കി: മുത്തൂറ്റ് ഫിനാന്‍സ് ഓഫീസ് തുറക്കാനെത്തിയ വനിതാ മാനേജരുടെ തലയില്‍ മീന്‍ വെള്ളം ഒഴിച്ചു. കട്ടപ്പനയിലെ ശാഖയിലാണ് സംഭവം. സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ഓഫീസിന് പുറത്ത് നിന്നിരുന്ന സിഐടിയു പ്രവര്‍ത്തകരാണ് തനിക്കെതിരേ അതിക്രമം നടത്തിയതെന്ന് മാനേജരായ അനിതാ ഗോപാല്‍ ആരോപിച്ചു.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ ഓഫീസ് തുറക്കാനെത്തിയപ്പോഴായിരുന്നു സംഭവം. 10-12 പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അതില്‍ ഒരാള്‍ ഓടിവന്ന് വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ മീന്‍വെള്ളം ഒഴിച്ചുവെന്ന് അനിത പറഞ്ഞു. തൊട്ടുപിന്നാലെ മറ്റൊരാളും മീന്‍വെള്ളം ദേഹത്തേക്ക് ഒഴിച്ചു. ഓഫീസിന്റെ പൂട്ട് തകരാറിലാക്കിയിരുന്നു. പിന്നീട് പൂട്ട് അറുത്താണ് ഓഫീസില്‍ പ്രവേശിച്ചതെന്നും അവര്‍ പറഞ്ഞു.